ആത്മീയതയ്ക്ക് വന്‍ മാര്‍ക്കറ്റ്; മലയാളത്തിലെ ആദ്യ ഹൈന്ദവ ആത്മീയ ചാനലിനും തുടക്കമായി

Webdunia
ബുധന്‍, 6 ജൂലൈ 2016 (12:26 IST)
കേരളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ ചാനലിന് തുടക്കമായി. ജ്ഞാനയോഗി എന്ന് പേരിട്ടിരിക്കുന്ന ചാനല്‍ ചിങ്ങം ഒന്നുമുതല്‍ സമ്പൂര്‍ണ സംപ്രേഷണം ആരംഭിക്കുമെന്ന് ചാനല്‍ മേധാവി മില്‍ട്ടണ്‍ ഫ്രാന്‍സിസ് അറിയിച്ചു. 
 
ക്രിസ്തൃന്‍, മുസ്ലീം മതങ്ങളുടെ ആത്മീയ ചാനലുകള്‍ നിരവധി മലയാളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹിന്ദു ആത്മീയ ചാനല്‍ ഇതുവരെ ഉണ്ടായിരുന്നില്ല. ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ ഹിന്ദു ആത്മീയ ചാനല്‍ ആരംഭിച്ചിട്ടുള്ള യോഗി നെറ്റ്‌വര്‍ക്‌സിന്റെ ഭാഗമായാണു മലയാളത്തിലും ഹൈന്ദവ ആത്മീയ സാംസ്‌കാരിക ചാനല്‍ ആരംഭിച്ചിട്ടുള്ളത്. 
 
തൃശ്ശൂരിലെ പൂങ്കുന്നത്ത് ആദുനിക വര്‍ക്‌സ് സ്റ്റുഡിയോ സമുച്ചയവും ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, നഗരങ്ങളില്‍ മാര്‍ക്കറ്റിംഗ് പ്രൊഡക്ഷന്‍ ഓഫീസുകളഉം പ്രവര്‍ത്തിക്കുന്നുണ്ട്. തിരുപ്പതി, ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തത്സമയ പരിപാടികള്‍, ചരിത്രയാഥാര്‍ഥ്യങ്ങള്‍ തേടിയുള്ള യാത്രകള്‍, ഡോക്യുമെന്ററികള്‍, പ്രഭാഷണങ്ങള്‍, ടോക് ഷോകള്‍, സീരിയലുകള്‍ എന്നിവയാണ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍. 
 
മലയാളത്തിലെ ആത്മീയ ചാനലുകളില്‍ ആദ്യത്തേത് ക്രിസ്ത്യന്‍ ചാനലായ ശാലോം ആണ്. തുടര്‍ന്ന് പവര്‍ വിഷന്‍, ഡിവൈന്‍ ടിവി, ആത്മീയ യാത്ര എന്നിവയും സംപ്രേ,ണം ആരംഭിച്ചു.


 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article