കിങ്‌ലയറിന്റെ വൻ വിജയത്തിനു ശേഷം ദിലീപിന്റെ അടുത്ത ചിരിപൂരം ഏതാണെന്നറിയാവുള്ള ആകാംഷയിലാണ് പ്രേക്ഷകർ. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ദിലീപിന്റെ പുതിയ ചിത്രം ഇതിനോടകം വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ഡിങ്കോയിറ്റുകളെ അപമാനിക്കുന്നു എന്നതിന്റെ പേരിലുള്ള വിവാദങ്ങൾ ആയിരുന്നു ഇതിന്റെ കാരണം. എന്തായാലും വിവാദങ്ങളൊക്കെ കെട്ടടങ്ങി കഴിഞ്ഞു.
ടു കണ്‍ട്രീസിന് ശേഷം റാഫി തിരക്കഥ എഴുതുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. പ്രശസ്ത ഛായാഗ്രാഹകനായ കെ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും പ്രൊഫസര്‍ ഡിങ്കനുണ്ട്. പ്രശസ്തിക്ക് വേണ്ടീട്ട് ഓരോന്നു ചെയ്തുകൂട്ടുന്ന കഥാപാത്രമാണ് ദിലീപിന്റേത്.
പെട്ടന്ന് പ്രശസ്തി നേടുന്നതിനായി ദിലീപ് ഒരു മജീഷ്യനാവുകയും എന്നാൽ ഒരു മാജിക്ക് പിഴയ്ക്കുകയും അത് വലിയൊരു അബദ്ധത്തിൽ കൊണ്ടെത്തിക്കുകയും അതിൽ നിന്നും രക്ഷനേടാനുമുള്ള ശ്രമമാണ് കഥയുടെ ഇതിവൃത്തം.
കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരിമാനം.