വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക് 'സമ്മാനമായി' കോവിഡ് നല്‍കി നടി ചന്ദ്ര; രസകരമായ സംഭവം വെളിപ്പെടുത്തി ടോഷ്

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (20:39 IST)
സീരിയല്‍ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരാകാന്‍ പോകുകയാണ്. ചന്ദ്ര തന്നെയാണ് ടോഷുമായുള്ള ബന്ധത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. വിവാഹത്തിനു മുന്‍പ് തങ്ങള്‍ കൈമാറിയ പ്രത്യേകതരം സമ്മാനത്തെ കുറിച്ച് ടോഷ് ക്രിസ്റ്റി തുറന്നുപറയുകയാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് ചന്ദ്രയില്‍ നിന്ന് തനിക്ക് കിട്ടിയതെന്ന് ടോഷ് പറയുന്നു. 
 
ആദ്യമായി കൈമാറിയ പ്രണയസമ്മാനം കിടുകിടാ വിറപ്പിക്കുന്ന സമ്മാനം ആയിരുന്നെന്ന് ടോഷ് പറഞ്ഞു. സമയം മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്രയില്‍ നിന്ന് തനിക്ക് കിട്ടിയ സമ്മാനം എന്താണെന്ന് ടോഷ് വെളിപ്പെടുത്തിയത്. 
 
കൊറോണ ആയിരുന്നു ചന്ദ്ര ആദ്യമായി നല്‍കിയ സമ്മാനമെന്നാണ് ടോഷ് പറയുന്നത്. ചന്ദ്രയ്ക്ക് ചില കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ അതുവരെയും ഞങ്ങള്‍ തമ്മില്‍ അടുത്ത് നിന്നുള്ള സീനുകളോ തൊട്ട് അഭിനയിക്കേണ്ടതായിട്ടുള്ള സീനുകളോ ഇല്ലായിരുന്നു. പക്ഷേ ചന്ദ്രയ്ക്ക് ചില ലക്ഷണങ്ങള്‍ കാണിച്ച ദിവസം ഷൂട്ട് ചെയ്തത് രണ്ടാളും ഒരുമിച്ചുള്ള സീനാണ്. അന്ന് സുജാതയുടെ കാലില്‍ ആദി പിടിക്കുന്ന സീനും ഷൂട്ട് ചെയ്തിരുന്നതായി ടോഷ് പറയുന്നു. 
 
അന്നത്തെ ചിത്രീകരണം കഴിഞ്ഞ് പിറ്റേന്ന് തന്നെ തനിക്കും കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയെന്ന് ടോഷ് പറയുന്നു. അതിനുശേഷം ടെസ്റ്റ് ചെയ്തപ്പോള്‍ കൊറോണ പോസിറ്റീവാണ്. അതൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നാണ് താരം പറയുന്നു. അതുപോലെ ചന്ദ്ര ആദ്യമായി തന്ന പ്രണയസമ്മാനവും അതാണെന്നും ടോഷ് പറയുന്നു. അതേസമയം, ടോഷില്‍ നിന്ന് തനിക്ക് ലഭിച്ച പ്രണയസമ്മാനം വസ്ത്രമാണെന്നും ചന്ദ്ര വെളിപ്പെടുത്തി. അടുത്തിടെയാണ് തനിക്കൊരു ടോപ്പ് അദ്ദേഹം വാങ്ങി തന്നതെന്ന് ചന്ദ്ര പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍