സാന്ത്വനം സീരിയലിലെ 'വില്ലത്തി' ജയന്തി വിവാഹിതയായി; പ്രേക്ഷകരുടെ മനംനിറച്ച് വിവാഹ ചിത്രങ്ങള്‍

ചൊവ്വ, 30 നവം‌ബര്‍ 2021 (12:22 IST)
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ ജയന്തിയെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. സാന്ത്വനം വീട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുന്ന ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപ്‌സര രത്‌നാകരനാണ്. സീരിയലിലെ കഥാപാത്രത്തില്‍ നിന്ന് വളരെ വ്യത്യസ്തയാണ് യഥാര്‍ഥ ജീവിതത്തില്‍ അപ്‌സര. കളിയും ചിരിയും കൂട്ടുകാരുമായി എപ്പോഴും പാറി നടക്കുന്ന പെണ്‍കുട്ടി. ടെലിവിഷന്‍ പരിപാടികളിലൂടെയും അപ്‌സര ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അപ്‌സരയും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. നവംബര്‍ 29ന് ചോറ്റാനിക്കരയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.


 
 



സീരിയര്‍ രംഗത്തെ സൗഹൃദത്തിലൂടെയാണ് അപ്‌സരയും ആല്‍ബിയും പ്രണയത്തിലായത്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
 


കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്‌സര ധരിച്ചത്. മുണ്ടും ഗോള്‍ഡന്‍ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആല്‍ബിയുടെ വേഷം. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍