അമ്പിളി ദേവി നല്‍കിയ കേസ്; സീരിയല്‍ താരം ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം

വെള്ളി, 9 ജൂലൈ 2021 (16:09 IST)
സീരിയല്‍ താരം ആദിത്യന്‍ ജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സീരിയല്‍ താരവും മുന്‍ ഭാര്യയുമായ അമ്പിളി ദേവി നല്‍കിയ പരാതിയിലാണ് ആദിത്യന്‍ ജയനെതിരെ പൊലീസ് നേരത്തെ കേസെടുത്തത്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമായിരുന്നു കേസ്. 
 
കര്‍ശന ഉപാധികളോടെയാണ് ആദിത്യന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയായ അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാവരുതെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയാണ് ജാമ്യം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍