എന്റെ ജീവിതം ഇങ്ങനെ ആകാൻ കാരണം അച്ഛൻ: ബിഗ് ബോസിൽ വികാരനിര്‍ഭരമായ ജീവിതകഥയുമായി രഞ്ജിനി

Webdunia
വ്യാഴം, 5 ജൂലൈ 2018 (09:20 IST)
ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിലായി വൻ വിജയം നേടി ജൈത്രയാത്ര തുടരുന്ന ബിഗ് ബോസ് മലയാളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ്. മോഹൻലാൽ അവതാരകനായി എത്തുന്നു എന്ന പ്രത്യേകതകൂടി മലയാളികളെ സംബന്ധിച്ച് ബിഗ്‌ബോസിനുണ്ട്. രണ്ടാമത്തെ ആഴ്‌ചയിലൂടെയാണ് പ്രോഗ്രാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.
 
മത്സരാർത്ഥികൾ 100 ദിവസം ഒറ്റുതരത്തിലുള്ള മാദ്യമങ്ങളുടേയും സഹായമില്ലാതെ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കണം. ചില സമയങ്ങളിൽ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ വരെ അവർ ചർച്ചയാക്കാറുമുണ്ട്. ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടതിനെ കുറിച്ചും പിന്നീട് താന്‍ ജീവിച്ചതിനെ കുറിച്ചും വികാരനിര്‍ഭരമായി രഞ്ജിനി പറഞ്ഞിരിക്കുന്നതാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വളരെ ബോൾഡായ ടെലിവിഷൻ അവതാരക എന്ന നിലയിൽ രഞ്ജിനിയിൽ നിന്ന് ഇത്തരമൊരു വികാരം ആരുതന്നെ പ്രതീക്ഷിച്ചിട്ടില്ല എന്നതാണ് വാസ്‌തവം.
 
"എന്റെ ഏഴാം വയസിലാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് അതിന്റെ വലിയ മാറ്റമൊന്നും നമ്മള്‍ അറിയില്ല. ഏഴാം വയസില്‍ എന്ത് ജീവിതം. നമ്മളെ അമ്മ നോക്കുന്നു. അച്ഛന്‍ നോക്കുന്നു. അച്ഛന്‍ മരിച്ചതിന് ശേഷം കുറച്ചും കൂടി പ്രായമായതിന് ശേഷമാണ് സ്‌കൂളില്‍ പോകുമ്പോഴും മറ്റും അച്ഛന്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കുന്നത്. രഞ്ജിനി ഹരിദാസ് എന്ന വ്യക്തിയുടെ ജീവിതം ഇങ്ങനെ ആയതിന് കാരണം അച്ഛന്‍ മരിച്ചതോടെയാണെ"ന്നാണ് താരം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article