കേരളം കണ്ട ഏറ്റവും വലിയ തേപ്പ്? ഗെയിമല്ല ജീ‍വിതമാണെന്ന് ഷിയാസിനോട് ശ്രീനി!

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (14:36 IST)
മൂന്ന് മാസങ്ങൾക്ക് മുൻപാണ് മലയാളം ബിഗ് ബോസ് ആരംഭിച്ചത്. 16 പേരുമായി തുടങ്ങിയ ഷോ ഗ്രാന്റ് ഫിനാലെയിൽ എത്തി നിൽക്കുമ്പോൾ ഇനിയുള്ളത് 5 പേർ മാത്രം. ശ്രീനിഷ്, ഷിയാസ്, സാബുമോൻ, സുരേഷ്, പേളി മാണി. ഞായറാഴ്ച ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നതിന്റെ ത്രില്ലിലാണ് മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും. 
 
ബിഗ് ബോസ് വിന്നറാവാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. ഷിയാസ് ഒഴികെ ആരും എനിക്ക് വിജയിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞിട്ടില്ല. സാബുവും പേളിയുമാണ് വിജയിക്കാനുള്ള സാധ്യതകളിലുള്ളത്. ഇരുവര്‍ക്കും പുറത്തുള്ള ഫാന്‍സിന്റെ പിന്‍ബലം വളരെ വലുതാണ്. 
 
പേളിയും ശ്രീനിയുമാണ് ഹൌസിലെ പ്രണയ ജോഡികൾ. തുടക്കം മുതൽ തന്നെ ഇവരുടെ പ്രണയം ഗെയിമിന്റെ ഭാഗമാണെന്നും സത്യമല്ലെന്നും ഹൌസിനുള്ളിലുള്ളവർ വരെ പറഞ്ഞിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ പേളി തന്ത്രപൂർവ്വം ശ്രീനിയെ ഒഴിവാക്കിയെന്നാണ് മറ്റു ഫാൻസുകാർ പറയുന്നത്.
 
ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയപ്പോഴെക്കും പേളി തന്റെ തേപ്പ് പുറത്തെടുത്ത് തുടങ്ങിയെന്നാണ് ആരോപണം. ഇടയ്ക്ക് ശ്രീനിയ്ക്ക് നല്ല പെണ്ണിനെ കിട്ടുമെന്നും എന്നെ ഒഴിവാക്കാനും പേളി പറഞ്ഞിരുന്നു. പലപ്പോഴായി പേളി ശ്രീനിഷിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായിട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
നീ കാരണം ഞാന്‍ കൂടുതല്‍ കരയുന്നുവെന്നാണ് ശ്രീനിഷിനോട് പേളി പറഞ്ഞത്. അവസാനം നീ ഇത് തന്നെ പറയുമെന്ന് എനിക്ക് അറിയമായിരുന്നെന്ന ശ്രീനിയും പറഞ്ഞു. നിന്നോട് എനിക്ക് അടിയുണ്ടാക്കാന്‍ വയ്യെന്നും പ്രോമിസ് ചെയ്താല്‍ അതിന് വിലയുണ്ടാവണമെന്നും പേളിയും പറഞ്ഞു. പ്രോമിസില്‍ ഞാന്‍ തെറ്റാണെന്ന് പറഞ്ഞ ശ്രീനിഷിന് ഇതൊക്കെ എന്റെ തെറ്റാണെന്നും അതിനാല്‍ ഈ മോതിരം നീ തന്നെ വെച്ചോ എന്നും പറഞ്ഞ് പേളി ശ്രീനി മുൻപ് നൽകിയ മോതിരം ഊരി കൊടുക്കുകയായിരുന്നു. 
 
തനിക്ക് ആരോടും അടിയുണ്ടാക്കേണ്ടെന്നും ഇതെല്ലാം തന്റെ പപ്പയും മമ്മിയും കാണുമെന്നും പേളി വ്യക്തമാക്കിയിരുന്നു. തന്നെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് തന്നോട് പറയണമെന്നും മറ്റൊരാളോടല്ല പോയി പറയേണ്ടതെന്നും പേളി ശ്രിനിയോട് പറഞ്ഞിരുന്നു. യഥാർത്ഥ സ്നേഹം മനസ്സിലുള്ളത് കൊണ്ടാണ് പേളി ഇങ്ങനെ ചിന്തിക്കുന്നതെന്നാണ് പേളി ഫാൻസ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article