“അഴിച്ച് കാണിച്ച് തരാം, പിന്നെ ഇത്ര കഷ്ടപ്പെട്ട് നോക്കേണ്ടല്ലോ”; മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി - ദൃശ്യങ്ങള്‍

Webdunia
വ്യാഴം, 16 മാര്‍ച്ച് 2017 (16:27 IST)
ഭൂരിഭാഗം സ്ത്രീകള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാര്യമാണ് ആണുങ്ങളുടെ തുറിച്ച് നോട്ടം.  പലരും ഇത് പുറത്ത് പറയാറില്ലെന്നതാണ് വസ്തുത. അപൂര്‍വ്വം ചില സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തിലുള്ള നോട്ടങ്ങള്‍ക്കെതിരെ പ്രതികരിക്കാറുള്ളത്. അത്തരത്തില്‍ പ്രതികരിച്ച ഒരു യുവതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു കാരണവുമില്ലാതെ സീറ്റിലേക്ക് വിളിച്ചുവരുത്തി മാറിടത്തിലേക്ക് തുറിച്ചുനോക്കിയ മേലുദ്യോഗസ്ഥനോട് മീനാക്ഷി എന്ന യുവതി പൊട്ടിത്തെറിച്ചതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ തുറിച്ചുനോക്കേണ്ട കാര്യമില്ല സാര്‍, ഞാന്‍ അഴിച്ചുകാണിച്ച് തരാം എന്ന് മീനാക്ഷി പറഞ്ഞപ്പോള്‍ ആ മേലുദ്യോഗസ്ഥന്‍ ശരിക്കും തകര്‍ന്നു. 
 
ഒരു ഫയല്‍ എടുക്കാനെന്ന ഭാവേന മീനാക്ഷിയെ കാബിനിലേക്ക് വിളിച്ചുവരുത്തിയ മേലുദ്യോഗസ്ഥനാ‍ണ് ഈ കഥയിലെ വില്ലന്‍. ഫയല്‍ എടുത്ത് മീനാക്ഷി ഉള്ളടക്കങ്ങള്‍ വിവരിക്കുന്ന വേളയില്‍ മീനാക്ഷിയുടെ മാറിടത്തിലേക്കായിരുന്നു അയാളുടെ നോട്ടം. താന്‍ പറയുന്ന കാര്യങ്ങള്‍ മേലുദ്യോഗസ്ഥന്‍ ശ്രദ്ധിക്കുന്നില്ലെന്ന്   മനസിലാക്കിയ മീനാക്ഷി നിങ്ങള്‍ എന്താണ് ഇങ്ങനെ നോക്കുന്നതെന്നും ഇത്ര കഷ്ടപ്പെട്ട് നോക്കേണ്ട കാര്യമില്ല. ഞാന്‍ തുറന്ന് കാണിച്ചു തരാമെന്നും പറഞ്ഞ് മീനാക്ഷി ശബ്ദമുയര്‍ത്തി. താങ്കള്‍ ഇത്തരത്തില്‍ നോക്കുന്നത് പലപ്രാവശ്യമായി ഞാന്‍ കാണുന്നുണ്ട്. ഒരു തവണ നേരിട്ട് കണ്ടാല്‍ പിന്നെ ഇത്തരത്തില്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞ് മീനാക്ഷി വസ്ത്രം അഴിക്കാന്‍ തുടങ്ങി. 
 
മീനാക്ഷി വസ്ത്രം അഴിക്കാന്‍ തുടങ്ങിയതോടെ ഓഫീസിലെ എല്ലാ ആളുകളും അവിടേക്ക് എത്തിനോക്കാന്‍ തുടങ്ങി. തനിക്ക് മാത്രമായി സ്‌പെഷ്യലായി ഒന്നുമില്ലെന്നും എല്ലാവര്‍ക്കും ഉളളതു മാത്രമേ തനിക്കുള്ളൂവെന്നും മീനാക്ഷി പറഞ്ഞു. മാറിടത്തിന്റെ സൈസില്‍ ചിലപ്പോ ചെറിയ വ്യത്യാസം ഉണ്ടായേക്കും. നിങ്ങളുടെ ഭാര്യയുടെ സൈസ് എത്രയാണ്? മുപ്പത്തിനാലോ അതോ മുപ്പത്തിയാറോ... അത് നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലേയെന്നും മീനാക്ഷി ഉദ്യോഗസ്ഥനോട് ചോദിച്ചു. നിങ്ങളുടെ ഈ നോട്ടം കാരണം സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കുന്നത് പോലും തനിക്ക് നിര്‍ത്തേണ്ടി വന്നു എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി അവസാനിപ്പിച്ചത്.  
 
ഹെര്‍ - ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് - എന്ന ഹ്രസ്വ ചിത്രത്തിലെ രംഗങ്ങളാണ് നമ്മള്‍ പറഞ്ഞത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയ ഒരു കിടിലന്‍ ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ഓഫീസിന്റെ പശ്ചാത്തലത്തിലാണ് ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് ചിത്രീകരിച്ചിരിക്കുന്നത്. 
Next Article