പ്രണയത്തിലായിരിക്കുമ്പോൾ കാമുകി കാമുകന്മാർക്ക് ഏറ്റവും വലിയ പണിയായുള്ളത് സമ്മാനങ്ങൾ വാങ്ങിക്കൊടുക്കുന്നതാണ്. എന്ത് വാങ്ങിക്കൊടുക്കണം എന്ന ചിന്തയായിരിക്കും എല്ലാവർക്കും. വ്യത്യസ്‌തത തേടിയായിരിക്കും എല്ലാവരും പോകുക. ഇതുവരെ ആരും പ്രണയിതാവിന് സമ്മാനിക്കാത്ത ഗിഫ്‌റ്റുകൾ തേടി നടക്കുകയും ചെയ്യും.
അതുപോലെ ഒരു സംഭവമാണ് മെക്‌സിക്കോയിലും നടന്നിരിക്കുന്നത്. തികച്ചും പുതുമയാർന്നതും വ്യത്യസ്‌തമായതുമായ സമ്മാനം മുൻ കാമുകന് നൽകാൻ പൗളീന കസില്ലാസ് ലാന്റെറോസ് എന്ന യുവതി തീരുമാനിക്കുകയായിരുന്നു. തന്റെ പൊക്കിൾ മുറിച്ചുമാറ്റി അത് കാമുകന് അയച്ച് തികച്ചും വ്യത്യസ്‌തമായിരിക്കുകയാണ് പൗളീന.
എന്നാൽ അതിന് ശേഷം യുപൗളീനയ്‌ക്ക് അതിനെക്കുറിച്ചോർത്ത് പശ്ചാത്താപം തോന്നുകയും ചെയ്‌തു. തീരെ കരുതലില്ലാതെയാണ് താൻ അത് ചെയ്‌തതെന്ന് യുവതി പറയുന്നു. 2015ലായിരുന്നു പൊക്കിൾ നീക്കം ചെയ്‌ത് അത് മുൻ കാമുകന് സമ്മാനമായി നൽകിയത്.