വയലിനിൽ മായാജാലം തീർത്ത ബാലഭാസ്കർ ഇനിയൊരു ഓർമ മാത്രം. തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ബാലുവിന്റെ അന്ത്യയാത്രയുടെ സമയത്തും വയലിന്റെ മാതൃക സുഹൃത്തുക്കൾ ബാലഭാസ്കറിന്റെ ശരീരത്തോടു ചേർത്തുവച്ചു.
മൂന്ന് വയസ്സു മുതൽ ബാലു വയലിൻ നെഞ്ചോട് ചേർത്തു പിടിച്ചതാണ്. പ്രാണനേപ്പോൽ പ്രിയപ്പെട്ടതായിരുന്നു ബാലുവിന് സംഗീതം. തങ്ങളുടെ പ്രിയകലാകാരനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് എത്തിയത്.
സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തിൽ മകൾ ആദ്യം മരിച്ചിരുന്നു. പിന്നാലെയാണ് ബാലു മരണപ്പെടുന്നത്.