ജനം വിളിച്ചാൽ വിജയ് നേതാവാകും: താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും സജീവ ചർച്ചയാക്കി പിതാവ്

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (08:55 IST)
ചെന്നൈ: ജനങ്ങൾ വിളിച്ചാൽ അവരുടെ നേതാവാകാൻ വിജയ് വരുമെന്ന് വിജയുടെ പിതാവും സംവിധായകനുമാായ എസ്എ ചന്ദ്രശേഖർ. വിജയ് ബിജെപിയിൽ ചേർന്നേക്കും എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നതിനിടെയാണ് എസ് എ ചന്ദ്രശേഖർ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സജിവ ചർച്ചയാക്കിയത്. ജനങ്ങൾ ആവശ്യപ്പെട്ടാൽ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്നും ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നുമായിരുന്നു എസ് എ ചന്ദ്രശേഖറിന്റെ പ്രതികരണം
 
വിജയ് ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിതവ് ചന്ദ്രശേഖർ അണ് വിജയ് ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രാഷ്ട്രീയ പ്രവേശനത്തിൽ നേരത്തെ തന്നെ വിജയ് സൂചനകൾ നൽകിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം കൃത്യമായി രാഷ്ട്രീയം പറയുന്നവയായിരുന്നു. വിജയുടെ മെർസൽ എന്ന സിനിമയ്ക്കെതിരെ ബിജെപിയും, സർക്കാരിനെതിരെ എഐഎഡിഎംകെയും രംഗത്തെത്തുകയും ചെയ്തു. 
 
മാസ്റ്റേഴ്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആദായനികുതി വകുപ്പ് വിജയ്‌യെ ചോദ്യം ചെയ്തതും, വീടു ഉൾപ്പടെ റെയ്ഡ് ചെയ്തതും തമിഴകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു ഇതിന് പിന്നാലെ നടന്ന സിനിമയുടെ ചടങ്ങിൽ പരോഷമായ രാഷ്ട്രീയ പ്രസ്ഥാവനകളാണ് വിജയ് നടത്തിയത്. തമിഴ്നാട്ടിൽ ഏറ്റവും ജനസ്വാധീനമുള്ള നടനാണ് വിജയ് 

അനുബന്ധ വാര്‍ത്തകള്‍

Next Article