ഹത്രസ്: മുൻപ് പെൺക്കുട്ടിയുടെ മുത്തച്ഛന്റെ വിരൽ മുറിച്ചെടുത്തു, ആക്രമണത്തിന് ജാതിവെറിയും കാരണമായെന്ന് വസ്തുതാന്വേഷണ സംഘം

വ്യാഴം, 22 ഒക്‌ടോബര്‍ 2020 (08:22 IST)
ഡൽഹി: ഹത്രസിൽ പെൺകുട്ടി ക്രൂര ആക്രമണത്തിന് ഇരയായിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്തെ ജാതിവെറിയും കാരണമായി എന്ന് സമൂഹിക പ്രവർത്തകരുടെ വസ്തുതാന്വേഷണ സംഘം. ഠാക്കൂർ വിഭാഗക്കാർ ഭൂരിപക്ഷമുള്ള ഗ്രാമത്തിൽ ഏറെ നാളയി ദളിതർ അനുഭവിയ്ക്കുന്ന ജാതിവിവേചനത്തിന്റെ ഫലം കൂടിയാണ് പെൺകുട്ടിയ്ക്ക് നേരെയുണ്ടായ ആക്രമണം എന്ന് മേധാ പട്കറുഉടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷ്ണ റിപ്പോർട്ടിൽ പറയുന്നു.
 
കന്നുകാലികളെ ആശ്രയിച്ചാണ് ദളിതരുടെ വരുമാനം. കന്നുകാലികളെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മുത്തച്ഛനെ നേരത്തെ ഠാക്കൂർ വിഭാഗക്കാർ ആക്രമിയ്ക്കുകയും വിരൽ മുറിച്ചെടുക്കുകയും ചെയ്തിരുന്നു. കർഷക തൊഴിലാളികളായ ദളിതരുടെ സേവനം ഉയർന്ന ജാതിക്കാർ എന്ന് അവകാശപ്പെടുന്നവർ ഉപയോഗപ്പെടുത്തുന്നുണ്ട്. 1990ൽ മായവതി സർക്കാരിന്റെ കാലത്ത് അഞ്ച് ബിഗ സ്ഥലം ഒരു കുടുബത്തിന് അനുവദിച്ചിരുന്നു. എന്നാൽ മൂന്ന് ബിഗ മാത്രമാണ് ഇവർക്ക് ലഭിച്ചത് എന്നും ബാക്കിയുള്ള ഭൂമി ബ്രാഹ്മണർ കയ്യേറി എന്നും റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍