ഭർത്താവിന്റെ ബന്ധുവീട്ടിലും ഭാര്യയ്ക്ക് താമസാവകാശം ഉണ്ടെന്ന് സുപ്രീംകോടതി

വെള്ളി, 16 ഒക്‌ടോബര്‍ 2020 (08:45 IST)
ഡൽഹി: ഭർത്താവിനൊപ്പം മുൻപ് താമസിച്ചിരുന്ന വീട്ടിൽ, അത് ബന്ധുവീടാണെങ്കിൽ കൂടി ഭാര്യയ്ക്ക് തുടർന്നും താമസിയ്ക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രിം കോടതി. ഈ വീട്ടിൽ ഭർത്താവിന് ഉടമസ്ഥാവകശം ഉണ്ടാകണം എന്ന് നിർബന്ധമില്ല. ഗാർഹിക പീഡനം സംബന്ധിച്ച കേസിലാണ് സുപ്രീം കോടതിയുടെ തന്നെ 2006ലെ വിധി മറികടന്നുകൊണ്ട് ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി.
 
ഭർത്താവിന് ഉടമസ്ഥാവകാശമുള്ളതോ, വാടകയ്ക്കെടുത്തതോ, കുടുംബ സ്വത്തോ ആയ വീട്ടിൽ മത്രമേ ഭാര്യയ്ക്ക് താമസാവകാശം ഉണ്ടാകൂ എന്നാണ് 2006 ലെ വിധി. ഗാർഹിക നിരോധന നിയാത്തിലെ 2 (എസ്) വകുപ് വ്യാഖ്യാനിച്ച കോടതി ഭർത്താവിന്റെ ബന്ധുവീടാണെങ്കിൽകൂടി അതിൽ മുൻപ് ദമ്പതികൾ താമസിച്ചിരുന്നു എങ്കിൽ ഭര്യയ്ക്ക് തുടർന്നും താമസിയ്ക്കാം എന്ന് വിധിയ്ക്കുകയായിരുന്നു. 
 
മകന്റെ ഭാര്യയ്ക്കെതിരെ ഡൽഹിയിലെ സതീഷ് ചന്ദ്ര അഹൂജ നൽകിയ ഹർജിയിലാണ് കോടതിടെ വിധി. വീടിന്റെ മുകൾ നിലയിലാണ് അഹുജയുടെ മൂത്ത മകനും ഭാര്യയും താമസിച്ചിരുന്നത്. ഇതിനിടെ മകന്റെ ഭാര്യ വിവാഹ മോചന കേസും, ഭർത്താവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനക്കേസും നൽകി. പിന്നാലെ മകന്റെ ഭാര്യ വീട്ടിൽനിന്നും തമസം മാറണം എന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം കോടതിയെ സമീപിയ്കുകയായിരുന്നു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍