മരക്കൊമ്പിൽ തൂങ്ങിക്കിടന്ന് പ്രസവം, പൊക്കികൊടിയിൽ താഴേക്ക് തൂങ്ങിയാടി കുഞ്ഞ്, അപൂർവ വീഡിയോ !

തിങ്കള്‍, 2 മാര്‍ച്ച് 2020 (20:15 IST)
സ്ലോത്തുകൾ എന്ന ജീവി വർഗത്തെ ഒരുപക്ഷേ നമ്മൾക്കത്ര പരിചിതമായിരിക്കില്ല. എപ്പോഴും മരത്തിന് മുകളിൽ തന്നെ ചിലവഴിക്കുകയും, വളരെ പതിയെ മാത്രം ചലിക്കുകയും ചെയ്യുന്ന ജീവികളാണ് ഇവ. തെക്കേ അമേരിക്കായിലെ ഉഷ്ണ മേഖലാ മഴക്കാടുകളിലും മധ്യ അമേരിക്കയിലുമാണ് ഇവയെ കാണപ്പെടാറുള്ളത്. സ്ലോത്തുകളുടെ അപൂർവമായ ഒരു വീഡിയ്യോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിക്കുകയാണ്.
 
മരത്തിൽ തൂങ്ങിക്കിടന്ന് അമ്മ സ്ലോത്ത് കുഞ്ഞിന് ജൻമം നൽകുന്ന വീഡിയോ ആണ് തരംഗമാകുന്നത്. പുറത്തുവന്ന കുഞ്ഞ് പൊക്കിൾക്കൊടിയിൽ തൂങ്ങിയാടുന്നത്. അൽ‌പം ഭയത്തോടെയെ ആളുകൾക്ക് കാണാനാകു. എന്നാൽ ഉടൻ തന്നെ അമ്മ കുഞ്ഞിനെ എടുത്ത് നെഞ്ചോട് ചേർത്തുപിടിച്ചു. 
 
ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമൻ ആണ് ഈ അപൂർവ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചത്. സ്ലോത്തുകൾ മരത്തിൽ ഇരുന്ന് കുഞ്ഞുങ്ങൾക്ക് ജൻമം നൽകുന്നത് അപൂർവമാണ് എന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥ ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍