‘ആ വരികൾ എഴുതിയത് ധനുഷ്, സ്ത്രീവിരുദ്ധമെന്ന് തിരിച്ചറിയുന്നു’- മാപ്പ് പറഞ്ഞ് സെൽ‌വരാഘവൻ

Webdunia
ബുധന്‍, 15 മെയ് 2019 (16:39 IST)
ധനുഷ് നാ‍യകനായി 2011-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ‘മയക്കം എന്ന’. ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ക്ക് മാപ്പു പറഞ്ഞ് സംവിധായകന്‍ സെല്‍വരാഘവന്‍. ഗാനത്തിന്റെ വരികളില്‍ കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് ഖേദപ്രകടനമെന്ന് സെല്‍വരാഘവന്‍ വ്യക്തമാക്കി. 
 
ചിത്രത്തിലെ ‘കാതല്‍ എന്‍ കാതല്‍..’ ഗാനത്തിലെ ‘അടിടാ അവളെ, ഉധൈതാ അവളെ, വിട്രാ അവളെ, തേവൈ ഇല്ല’ എന്ന വരിക്കാണ് സെല്‍വരാഘവന്റെ ഖേദപ്രകടനം. വരികളെഴുതിയത് താനല്ലെന്നും എങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ തനിക്ക് ചില സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് വ്യക്തമായതിനാലാണ് മാപ്പ് പറയുന്നതെന്നും സെൽ‌വരാഘവൻ പറഞ്ഞു.
 
‘ഒരു സംവിധായകന് സാമൂഹിക പ്രതിബദ്ധതയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഞാന്‍ മാപ്പ് പറയുന്നു. അത്തരം വരികള്‍ ഒരിക്കലും എഴുതാന്‍ പാടില്ലായിരുന്നു. അത് തെറ്റാണ്. ഞാനല്ല ആ വരികള്‍ എഴുതിയത്” സെല്‍വരാഘവന്‍ വ്യക്തമാക്കി. സെല്‍വരാഘവന്റെ സഹോദരനും ചിത്രത്തിലെ നായകനുമായ ധനുഷാണ് ‘കാതല്‍ എന്‍ കാതല്‍..’ എന്ന ഗാനത്തിലെ വിവാദ വരി എഴുതിയത്. ഈ വിവാദ ഗാനം ആലപിച്ചിരിക്കുന്നതും  ധനുഷാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article