ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. എന്നാൽ അപ്പോൾ ഉണ്ടായിരുന്ന സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നിരിക്കെ എന്തിനാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന് ഡ ബ്ല്യു സി സി ചോദിക്കുന്നു.
ഇങ്ങനെയാണെങ്കിൽ അമ്മയിൽ തുടരാൻ താൽപര്യമില്ലെന്ന് നടി റിമ കല്ലിങ്കൽ പറഞ്ഞു. മൂന്ന് മാസത്തോളം ജയിലിൽ കിടന്ന്, രണ്ട് തവണ ജാമ്യം നിഷേധിച്ച ഒരു വ്യക്തിയും അതുപോലെ അതിൽ നിന്ന് അതിജീവിച്ച ഒരു വ്യക്തിയും ഈ സംഘടനയുടെ ഭാഗമാണ്. എന്നാൽ സംഘടന വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് തങ്ങൾ കുറ്റാരോപിതന്റെ ഭാഗത്താണെന്ന്. - റിമ പറയുന്നു.