'അമ്മയിലെ നേതൃമാറ്റത്തിന് കാരണം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അല്ല': ദിലീപ് വിഷയത്തിൽ നിലപാടുമായി മോഹൻലാൽ

ചൊവ്വ, 26 ജൂണ്‍ 2018 (12:05 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമർശിച്ച് വനിതാസംഘടന ഡബ്ല്യു സി സി രംഗത്ത് വന്നിരുന്നു. എന്നാൽ ദിലീപിനെക്കുറിച്ചുള്ള ചർച്ചകൾക്ക് മൂർച്ചയേറുമ്പോൾ 'അമ്മ'യുടെ പ്രസിഡന്റായ മോഹൻലാൽ രംഗത്ത് വന്നിരിക്കുകയാണ്.
 
നടി ആക്രമിക്കപ്പെട്ടതുപോലുള്ള നിർണ്ണയക സമയങ്ങളിൽ മമ്മൂട്ടി, മോഹൻലാൽ പോലെയുള്ളവർ മൗനംപാലിച്ചത് വളരെയധികം വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തിൽ പൃഥ്വിരാജ്, രമ്യാ നമ്പീശൻ തുടങ്ങിയവരെ പുറത്താക്കിയിരുന്നു. എന്നാൽ, അമ്മയിലെ നേതൃമാറ്റത്തിന് കാരണം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അല്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇതൊക്കെ മാധ്യമ സൃഷ്‌ടി ആണെന്നും ഗുരുതരമായ പ്രശ്‌നങ്ങൾ ഒന്നുംതന്നെ അമ്മയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
സിനിമാ മേഖലയില്‍ ഉള്ളവരുടെ ക്ഷേമ കാര്യങ്ങളാണ് തങ്ങളുടെ പ്രവര്‍ത്തന മേഖല. മലയാള സിനിമയിലെ ഏക വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ രൂപീകരണത്തിന് കാരണം അമ്മയുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലാത്തത് കൊണ്ടാണ് എന്ന ആരോപണം ഇതിന് മുമ്പ് ഉണ്ടായിരുന്നു. എന്നാൽ ആ പരാമർശത്തെയും മോഹന്‍ലാല്‍ നിഷേധിച്ചു. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ രൂപീകരണത്തില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് കരുതുന്നില്ലെന്ന് നടന്‍ പറഞ്ഞു. അവര്‍ ഒരു സംഘടന തുടങ്ങി എന്നേയുള്ളൂ. അവരും അമ്മയും തമ്മില്‍ യാതൊരു കലഹവും ഇല്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍