ദിലീപിനെ തിരിച്ചെടുക്കുമോ എന്ന് ചോദിക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു: ഊർമിള ഉണ്ണി

ചൊവ്വ, 26 ജൂണ്‍ 2018 (09:41 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടൻ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തത് ഏറെ വിവാദമായിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിയോടുള്ള നീതിനിഷേധമാണിതെന്നാണ് എല്ലാവരും പറയുന്നത്. 
 
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കൂടിയ ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ദിലീപിനെ തിരിച്ചെടുത്തത്. ഊര്‍മിളയാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതെന്ന് വാർത്തകൾ വന്നതോടെ നടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. 
 
പുറത്തുവരുന്നതല്ല അന്ന് അവിടെ സംഭവിച്ചതെന്ന് നടി പറയുന്നു. യോഗം അവസാനിക്കാറായപ്പോൾ ഇനിയെന്തെങ്കിലും ചോദ്യങ്ങൾ ബാക്കിയുണ്ടോയെന്ന് ചോദിച്ചു. ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നുവെന്ന് നടി പറയുന്നു.
 
ദിലീപിനെ തിരിച്ചെടുക്കുമോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യം ഉണ്ട് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ തിരിച്ചെടുക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ദിലീപിനെ തിരിച്ചെടുക്കുന്നുവെന്ന് പറഞ്ഞപ്പോൾ ആരും എതിരഭിപ്രായം പറഞ്ഞില്ല. എല്ലാവരും കൈയ്യടിച്ച് പാസാക്കുകയാണ് ചെയ്തത്- ഊർമിള ഉണ്ണി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍