'അമ്മ'യിൽ അരങ്ങേറിയത് നികൃഷ്‌ടമായ 'മീറ്റൂ' സംഭവം, പുരുഷമേധാവിത്വ കൂട്ടം കുറ്റാരോപിതനൊപ്പം നിന്ന് 'മീറ്റൂ' എന്ന് ആക്രോശിക്കുന്നു: എൻ എസ് മാധവൻ

ചൊവ്വ, 26 ജൂണ്‍ 2018 (11:10 IST)
ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍ എസ് മാധവൻ. ഏറ്റവും നികൃഷ്ടമായ 'മീറ്റൂ' സംഭവമാണ് കഴിഞ്ഞ ദിവസം അമ്മയില്‍ അരങ്ങേറിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്ത് വന്നിരുന്നു.
 
''മീറ്റൂ' സംഭവം നടന്നത് ഹോളിവുഡിലല്ല, പക്ഷേ കേരളത്തിലാണ്, മലയാളത്തിലെ ഒരു നടിയെ ബലാത്സംഗം ചെയ്യുന്നതിനായി ഒരു നടൻ പണം കൊടുത്ത് ഒരു സംഘത്തെ വിലക്കെടുത്തു. എന്നാൽ‍, അതിനിടയില്‍ താരസംഘടനയായ അമ്മയിലെ പുരുഷമേധാവിത്വ കൂട്ടം കുറ്റാരോപിതനൊപ്പം നിന്ന് 'മീറ്റൂ' എന്ന് ആക്രോശിക്കുന്നു,’- മാധവന്‍ ട്വീറ്റ് ചെയ്തു.
 
കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുത്തത്. താരത്തിന് താല്‍പര്യമുണ്ടെങ്കില്‍ സംഘടനയിലേക്ക് തിരികെ എത്താമെന്ന് യോഗത്തില്‍ ധാരണയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍