വിമര്‍ശിച്ചവര്‍ ‘കണ്ടംവഴി’ ഓടിക്കോ; ആനുകൂല്യങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് - സച്ചിന് കൈയടിച്ച് പ്രധാനമന്ത്രി

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (10:24 IST)
രാ​ജ്യ​സ​ഭാം​ഗ​മെ​ന്ന നി​ല​യി​ൽ ത​നി​ക്കു ല​ഭി​ച്ച ശ​മ്പ​ള​വും ആ​നു​കു​ല്യ​ങ്ങ​ളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ക്രിക്കറ്റ് ഇതിഹാ‍സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ.

ആറു വർഷത്തെ കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ ലഭിച്ച 90 ലക്ഷം രൂപയാണു സച്ചിന്‍ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്‌തത്. സഭയിലെ ഹാജരും ഇടപെടലും കുറഞ്ഞതിന്റെ പേരിൽ ശക്തമായ വിമർശനം നേരിടുന്നതിനിടെയാണു സച്ചിന്റെ തീരുമാനം.

സച്ചിന്റെ തീരുമാനത്തില്‍ പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സഹായം ഒരു മുതല്‍ക്കൂട്ടാവുമെന്ന്പി എം ഓഫീസ് വ്യക്തമാക്കി.

അ​തേ​സ​മ​യം, എം​പി ഫ​ണ്ട് ഉ​പ​യോ​ഗ​ത്തി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് പ​റ​യു​ന്നു. രാ​ജ്യ​ത്താ​ക​മാ​നം 185 പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​താ​യും 7.4 കോ​ടി രൂ​പ ചെ​ല​വാ​ക്കി​യ​താ​യും ഓ​ഫീ​സ് വി​ശ​ദ​മാ​ക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article