കാത്തിരിക്കാൻ തയ്യാറാണെന്ന് ഭാമയും നവ്യയും, മല ചവിട്ടാനുള്ള സന്തോഷത്തിൽ രമ്യ- വ്യത്യസ്ത അഭിപ്രായങ്ങളുമായി നടിമാർ

Webdunia
ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (14:33 IST)
ശബരിമല പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്രവിധിയോട് പ്രതികരിച്ച് നടിമാർ. ഭാമയും നവ്യയും രമ്യയുമാണ് വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുന്നത്. അനുകൂലിക്കുന്നവരെക്കാലും വിമർശിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. സുപ്രീം കോടതിയുടെ വിധി സ്വാഗതാർഹമെന്ന് ഒരു കൂട്ടർ പറയുന്നുണ്ടെങ്കിലും ഞങ്ങൾ പോകാൻ പറ്റുന്ന സമയത്ത് മാത്രമേ അയ്യനെ കാണാൻ സന്നിധാനത്ത് എത്തുകയുളളുവെന്നാണ് ഇവർ പറയുന്നത്. 
 
കോടതിവിധിയിൽ വിയോജിപ്പ് പ്രകടപ്പിച്ച് ഭാര രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടി തന്റെ അഭിപ്രായം രേഖപ്പടുത്തിയത്. കോടതി വിധിയിൽ വ്യക്തിപരമായ വിയോജിപ്പുണ്ടെന്നും കാലാകാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളെ ലംഘിക്കാൻ താൽപര്യമില്ലെന്നും ഭാമ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ലെന്നും ഭാമ പറയുന്നു.
 
ഭാമയുടെ ഇതേ അഭിപ്രായം തന്നെയാണ് നടി നവ്യാ നായർക്കും. സാധാരണ രീതിയിൽ വ്രതമെടുത്ത് പോകാൻ പറ്റുന്ന പ്രായത്തിൽ മാത്രമേ താൻ ശബരിമല ദർശനത്തിനായി പോകുകയുളളുവെന്നും താരം പറഞ്ഞു. ഒരു വ്യക്തി എന്ന നിലയില്‍ കോടതി വിധിയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്. എന്നാല്‍ താന്‍ പഴയ ആചാരങ്ങളെ മാത്രമേ പിന്തുടരുകയുള്ളൂ നവ്യ കൂട്ടിച്ചേര്‍ത്തു.
 
ലിംഗ സമത്വത്തിന്റെ പേരിൽ പാരമ്പര്യവും അനുഷ്ടാനങ്ങളും തർക്കുകയാണെന്ന് നടി രഞ്ജിനിയും പറഞ്ഞു. ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇതെന്നും. ഈ വിധിയെ ഒറ്റക്കെട്ടായി നേരിടണമെന്നും നടി ആവശ്യപ്പെട്ടു. 
 
സ്ത്രീകൾക്ക് അനുകൂലമായി വിധിവന്നതിന്റെ പശ്ചാത്തലത്തിൽ തരംഗമാകുന്നത് രമ്യ നമ്പീശൻ ആലപിച്ച ആ അയ്യപ്പ ഭക്തി ഗാനമാണ്. ഒരു തുളസി ആയിരുന്നെങ്കിൽ ശബരിമലയിൽ എത്താമായിരുന്നു എന്ന ആഗ്രഹമാണ് ഗാനത്തിലൂടെ അന്ന് നടി പങ്കുവെച്ചത്. എന്നാൽ ഇനി തുളസിയാകണ്ടെന്നും സ്ത്രീയായി തന്നെ രമ്യയ്ക്ക് അയ്യപ്പനെ കാണാമെന്നും ആ ഗാനത്തിന്റെ സംഗീത സംവിധായകൻ ഓകെ രവിശങ്കർ പറഞ്ഞു. കൂടാതെ വിധിയുടെ പശ്ചാത്തലത്തിൽ രമ്യ വലിയ സന്തോഷത്തിലാണെന്നും രവി ശങ്കർ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article