മോർച്ചറിയിൽവച്ച് സുശാന്തിന്റെ കാലിൽതൊട്ട് മാപ്പ് പറഞ്ഞു: സമ്മതിച്ച് റിയ

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2020 (10:28 IST)
മോർച്ചറിയിൽ വച്ച് സുശാന്തിന്റെ കാലിൽ തൊട്ട് റിയ മാപ്പ് പറഞ്ഞു എന്ന ആരോപണം ഉയർന്നിരുന്നു. എന്തിനുവേണ്ടിയായിരുന്നു ഈ ക്ഷമാപണം എന്നും വലിയ രീതിയിൽ ചോദ്യം ഉയർന്നിരുന്നു. മോർച്ചറിയിൽവച്ച് സുശാന്തിന്റെ കാലിൽ തൊട്ട് മാപ്പ് പറഞ്ഞു എന്ന് തുറന്നു സമ്മതിച്ചിരിയ്ക്കുകയാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിയ ചക്രബർത്തി.
 
സഹോദരനൊപ്പം ഞാൻ മുറിയിലിരിയ്ക്കുമ്പോൾ ഒരു സുഹൃത്തിന്റെ ഫോൺകോൾ വന്നു. സുശാന്ത് മരിച്ചു എന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട് എന്നാണ് സുഹൃത്ത് പറഞ്ഞത് കഴിയുമെങ്കിൽ ഒരു പ്രസ്ഥാനവ ഇറക്കാൻ പറയു എന്ന് സുഹൃത്ത് എന്നോട് പറഞ്ഞു. പക്ഷേ സെക്കൻഡുകൾക്കുള്ളിൽ ആ വാർത്ത സത്യമാണെന്ന് വ്യക്തമായി. പക്ഷേ മൃതദേഹം കാണാൻ ഞാൻ ആ വീട്ടിലേയ്ക്ക് പോയില്ല.
 
സംസ്‌കാര ചടങ്ങിനുള്ളവരുടെ പട്ടികയിലും എന്റെ പേർ ഉണ്ടായിരുന്നില്ല. ഞാൻ വരരുതെന്ന് സുശാന്തിന്റെ ബന്ധുക്കൾ ആഗ്രഹിച്ചു. വീട്ടിലേയ്ക്ക് പോകാൻ ഞാൻ ഒരുങ്ങിയതാണ് പക്ഷേ പോയാൽ പ്രശ്നമാകും എന്ന് സുഹൃത്തുക്കൾ പറഞ്ഞതോടെ പിന്തിരിഞ്ഞു. അതുകൊണ്ടാണ് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മോർച്ചറിയിൽനിന്നും ആംബുലൻസിലേയ്ക്ക് മാറ്റുന്ന സമയത്ത് സുശാന്തിനെ കാണാനെത്തിയത്.
 
ആ കാലിൽ തൊട്ട് ഞാൻ മാപ്പുപറഞ്ഞു. എന്തിനായിരുന്നു ആ ക്ഷമാപണം എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.  നിന്റെ മരണത്തെ എല്ലാവരും തമാശയാക്കുകയാണ്, നീ മരിയ്ക്കരുതായിരുന്നു. എന്നോട് ക്ഷമിയ്ക്കണം എന്നാണ് ഞാൻ പറഞ്ഞത്. ജൂൺ എട്ടിന് ഞാൻ ആ വീടുവിട്ട് പോയിരുന്നില്ലെങ്കിൽ എന്ന് ആ നിമിഷം ഞാൻ ആഗ്രഹിച്ചു. പക്ഷേ അത് സംഭവിച്ചുപോയി. റിയ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article