ഒറ്റ ദിവസം 77,266 പേർക്ക് രോഗം, 1,057 മരണം രാജ്യത്ത് കൊവിഡ് ബാധിതർ 34 ലക്ഷത്തിലേയ്ക്ക്

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2020 (09:58 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത് 77,266 പേർക്ക്. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. രണ്ടാം ദിവസമാണ് പ്രതദിന രോഗ ബാധിതരുടെ എണ്ണം 75,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,87,501 ആയി ഉയർന്നു.
 
1,057 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 61,529 ആയി. 7,42,023 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 25,83,948 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുതി നേടി. 24 മണിക്കൂറിനിടെ 9,01,338 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് ഇതുവരെ 3,94,77,848 സാംപിളുകൾ ടെസ്റ്റ് ചെയ്തതായി ഐസിഎംആർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article