മരണത്തിൽനിന്നും രക്ഷിച്ച സൈനികന്റെ കാല് തൊട്ട് തൊഴുത് യുവതി, വീഡിയോ വൈറൽ !

ശനി, 10 ഓഗസ്റ്റ് 2019 (19:41 IST)
കേരളത്തിൽ എത്തുന്നതിന് മുൻപ് തന്നെ പ്രളയം മഹാരാഷ്ട്രയിൽ ദുരിതം വിതച്ചിരുന്നു കടുത്ത വെള്ളപ്പൊക്കത്തെ നേരിടുകയാണ് ഇപ്പോഴും മഹാരാഷ്ട്ര. മഹരാഷ്ട്രയിൽ സൈന്യം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ഒരു വിഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
 
വെള്ളം മൂടി മരണത്തിന്റെ വായിൽനിന്നും തങ്ങളെ രക്ഷിച്ച സൈനികന്റെ കാലിൽ തൊട്ട് തൊഴുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയും, വട്ട്‌സ് ആപ്പ് സ്റ്റാറ്റസായുമെല്ലാം ഈ വീഡിയോ രാജ്യമെങ്ങും പ്രചരിക്കുകയാണ്. നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന തലവാചകത്തോടുകൂടിയാണ് ദൃശ്യം പ്രചരിക്കുന്നത്. 
 
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മറ്റുന്നതിനിടെയാണ് യുവതി സൈനികന്റെ കാലിൽ തൊട്ടു തൊഴുതത് സൈനികൻ യുവതിയുടെ കൈപിടിച്ച് മാറ്റുന്നത് വീഡിയോയിൽ കണാം. മറ്റു സൈനികർക്കും കൈ കൂപ്പി നന്ദി പറയുന്നുണ്ട് യുവതി. ഇന്ത്യൻ സായുധ സേനയാണ് ഈ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍