ഗുവാഹത്തി: സൽമാൻ ഖാൻ എന്ന് കേൾക്കുമ്പോൾ സിനിമാ താരമാണെന്ന് കരുതരുത് തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്ന സൽമാൻ ഖാനെ കാണാനില്ല, കണ്ടെത്താൻ സഹായിക്കണം എന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് ആസാമിലെ ടിന്‍സുകിയ ജില്ലയിലെ ഡൂംഡുമയില്‍ നിന്നുള്ള നസീം മന്‍സൂരിയും കുടുംബവവും. ഇവർ ഏറെ ഓമനച്ചിരുന്ന സോനു എന്ന് വിപ്പേരുള്ള ആടാണ് സൽമാൻ ഖാൻ.
തങ്ങളുടെ ആടിഎ കുറിച്ച് വിവരം നൽകുന്നവർക്ക് 10,,000രൂപ പാരിദോശികം നൽകും എന്നാണ് ഈ കുടുംബം പ്രഖ്യപിച്ചിരിക്കുന്നത്. ആടിനെ ആരെങ്കിലും കൈവശപ്പെടുത്തി അറവു കേന്ദ്രങ്ങളിൽ എത്തിക്കുമോ എന്നാണ് ഇവരുടെ ഭയം. അതിനാൽ പ്രാദേശിക അറവു കേന്ദ്രങ്ങളിൽ എത്തി നസീം മൻസൂരി വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പൊലീസിലും കുടുംബം പരാതി നൽകി.