പ്രതിഷേധക്കാര്‍ക്ക് പരസ്‌പരം ആശയവിനിമയം നടത്താൻ വോക്കി ടോക്കിയുമായി രാഹുല്‍ ഈശ്വർ‍; അനധികൃതമെന്ന് വിദഗ്ധർ

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (08:45 IST)
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജയിൽ വാസം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ ഈശ്വർ പ്ലാൻ ചെയ്‌തിരിക്കുന്നത് കൂടുതൽ തന്ത്രങ്ങളാണ്. നിയമവുമായി മുന്നോട്ട് പോകാനൊരുങ്ങുന്ന സർക്കാരിനെ എതിർക്കാനുള്ള പുതൊയ കുതന്ത്രവുമായി തന്നെയാണ് രാഹുൽ എത്തിയിരിക്കുന്നത്.
 
മലമുകളിൽ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്ന അറിയിപ്പോടെ, അയ്യപ്പഭക്തൻമാർക്ക് പരസ്‌പരം ആശയവിനിമയം നടത്തുന്നതിനായി ഒരുക്കിയ വോക്കി ടോക്കികളും ഉൾപ്പെടെയുള്ള ഇൻസ്‌റ്റാഗ്രാം പോസ്‌റ്റാണ് രാഹുൽ ഈശ്വർ പങ്കിട്ടിരിക്കുന്നത്.
 
മുസ്‌ലിം, ക്രിസ്‌ത്യൻ സഹോദരങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും രാഹുൽ പോസ്‌റ്റിൽ കുറിച്ചു. അതേസമയം, ചിത്രത്തിലുള്ള വോക്കി ടോക്കി സംവിധാനം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി അമച്വർ റേഡിയോ ഓപ്പറേറ്റർമാർ രംഗത്തുവന്നു. നവംബര്‍ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പ്രാർഥനായജ്ഞത്തിന്റെ ഭാഗമായി ഭക്തർക്ക് വോക്കി ടോക്കികൾ വിതരണം ചെയ്യുമെന്നും ഇതിനായി പൊലീസിൽ നിന്ന് അനുമതി വാങ്ങുമെന്നും രാഹുൽ പിന്നീട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article