അമിത് ഷാ ഇന്ന് കേരളത്തിലെത്തും; ശബരിമല വിഷയവും ഉപതെരഞ്ഞെടുപ്പും മുഖ്യ വിഷയം

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (08:19 IST)
ബിജെപി ദേശീയ അധ്യഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനത്തിനും ശിവഗിരിയില്‍ ഗുരുദേവ മഹാസമാധി ആഘോഷത്തില്‍ പങ്കെടുക്കാനുമാണ് അമിത് ഷായുടെ സന്ദർശനം.
 
എന്നാൽ, ശബരിമല വിഷയത്തിൽ കേരള സർക്കാർ നടപടികള്‍ കടുപ്പിച്ചിരിക്കെ ബിജെപിയുടെ നിലപാട് അമിത് ഷാ വ്യക്തമാക്കുന്നതിലൂടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരും. നിലവിൽ സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 
ഉദ്‌ഘാടനത്തിന് ശേഷം കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ രെമിത്തിന്റെ വീട് അമിത് ഷാ സന്ദര്‍ശിക്കുകയും ചെയ്യും. കനത്ത സുരക്ഷയാണ് അമിത് ഷായുടെ സന്ദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. സിആര്‍പിഎഫ്, ക്യൂആര്‍ടി എന്നീ സേനകളേയും അമിത് ഷായുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article