മൂന്നാറിൽ വ്യാജ പ്രചരണത്തെ തുടർന്ന് പോസ്റ്റ് ഓഫീസ് പരിസരം ആളുകളെ കൊണ്ട് നിറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 15 ലക്ഷം പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ഉള്ളവർക്ക് ലഭിക്കും എന്നാണ് വ്യാജ പ്രചരണം ഉണ്ടായത്. ഇതോടെ ജോലി ലീവെടുത്ത് വരെ ആളുകൾ അക്കൗണ്ട് എടുക്കാൻ പോസ്റ്റ് ഓഫീസിൽ എത്തുകയായിരുന്നു.
പോസ്റ്റ് ഓഫീസിലെ അക്കൗണ്ടുകൾ വഴി പ്രധാമന്ത്രി പറഞ്ഞ് 15 ലക്ഷം കിട്ടില്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു മനസിലക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ ഇതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ ഉദ്യോഗസ്ഥർക്ക് പൊലീസിനെ വിളിക്കേണ്ടിവന്നു. പൊലീസ് എത്തിയിട്ടും ആളുകൾ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.
പോസ്റ്റ് ഓഫീസിന്റെ സേവിംഗ് അക്കൗണ്ട് പദ്ധതി കഴിഞ്ഞ ദിവസമണ് മുന്നാറിൽ പ്രവർത്തനം ആരംഭിച്ചത്. നൂറുരൂപയും ആധാർ കാർഡും, രണ്ട് ഫോട്ടോയും ഉണ്ടെങ്കിൽ ആർക്കും പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുടങ്ങാം. ഒരു ലക്ഷം രൂപവരെ ഈ അക്കൗണ്ടി നിക്ഷേപിക്കാം. നെറ്റ്ബാങ്കിംഗ് ഉൾപ്പടെയുള്ള സേവനങ്ങളും ലഭ്യമാണ്. പ്രചരണം വിശ്വസിച്ച് തോട്ടം മേഖലയിൽനിന്നുപോലും ആളുകൾ ലീവെടുത്ത് അക്കണ്ണ്ട് എടുക്കാൻ മൂന്നാറിൽ എത്തുകയായിരുന്നു.