'പ്രതിപക്ഷനേതാവിന് എന്തു പറ്റിയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. നേരത്തെ എല്ലാം പഠിച്ച് കാര്യം പറയുന്ന ആളായിരുന്നു. വിമര്‍ശനം ഇല്ലെങ്കില്‍ പ്രതിപക്ഷം ആകില്ലെന്ന് ആരെങ്കിലും പറഞ്ഞതുകൊണ്ടായിരിക്കും ഇത്തരം പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിയെ സര്‍ക്കാര്‍ നേരിട്ട രീതികളെയും ഫണ്ട് വിനിയോഗത്തെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ.
ഓഖി ഫണ്ട് അവശ്യക്കാർക്ക് ലഭിച്ചില്ലെന്നും സർക്കാ മുക്കുകയായിരുന്നു ചെയ്തതെന്നും ആരോപണം ഉയർന്നിരുന്നു, ഇതിനു മറുപടിയും മുഖ്യമന്ത്രി നൽകുന്നുണ്ട്.’ ഓഖി ദുരന്തത്തില്‍ 107 കോടി രൂപയുടെ ഫണ്ടാണ് ലഭിച്ചത്. 65.68 കോടിരൂപ ചെലവഴിച്ചു. 84.90 കോടിരൂപ ചെലവുവരുന്ന പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേന്ദ്ര ഫണ്ട് അടക്കം 201.69 കോടിരൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു പൈസപോലും മറ്റു കാര്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടില്ല, ചെലവഴിക്കില്ല' - മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്കായി ഇനിയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ ഘട്ടത്തിലാണോ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രളയത്തില്‍ തകര്‍ന്ന കേരളം എന്നാകില്ല അതിനെ അതിജീവിച്ചു കുതിച്ച കേരളം എന്നാകും ചരിത്രം രേഖപ്പെടുത്തുകയെനും മുഖ്യമന്ത്രി വ്യക്തമാക്കി.