നവകേരളത്തിനായി അമേരിക്കൻ മലയാളികളോട് സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (08:05 IST)
നവകേരളം സൃഷ്‌ടിക്കാൻ അമേരിക്കൻ മലയാളികളുടെ സഹായം അഭ്യർത്ഥിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിൽ എല്ലാവരും പങ്കാളികൾ ആയിക്കൊണ്ട് ഗ്ലോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റോക്ക് ലാന്റ് കൗണ്ടിയില്‍ അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
ദേശീയ മാനദണ്ഡപ്രകാരം ലഭിക്കുന്ന പണം നവ കേരള നിര്‍മ്മാണത്തിന് തികയില്ല, അതിനാല്‍ ഗോബല്‍ സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു മാസത്തെ ശബളം നല്‍കുന്നതിന് തയ്യാറുള്ളവര്‍ നല്‍കണം. നവ കേരള നിര്‍മ്മാണത്തിന് ക്രൗഡ് ഫണ്ടിങ് അടക്കമുള്ള മാർഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും 150 കോടി രൂപയെങ്കിലും അമേരിക്കയില്‍ നിന്നും സമാഹരിക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.
 
രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കും. ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്കാണ് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തത്. ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണെന്ന് ചൂണ്ടികാട്ടിയ പിണറായി നാശനഷ്ടങ്ങള്‍ കണക്കാക്കി പുനര്‍നിര്‍മ്മാണം ഉണ്ടാകുമെന്നും വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article