‘എന്റടുക്കല്‍ വന്നടുക്കും പെമ്പറന്നോളെ..’;സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി ഡാന്‍സ് അപ്പൂപ്പനും അമ്മൂമ്മയും

ഞായര്‍, 26 മെയ് 2019 (12:03 IST)
ഒറ്റ രാത്രികൊണ്ട് ഈ അപ്പൂപ്പനും, അമ്മൂമ്മയും സോഷ്യല്‍ മീഡിയയിലെ താരങ്ങളായി. ആലുവയിലെ ഒരു കല്യാണ വീട്ടില്‍വെച്ച് ലിന്‍സണ്‍ റാഫേല്‍ എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെയാണ് ഇവരും താരങ്ങളായത്.
 
സഹോദരങ്ങളായ ജിമ്മി പറേമ്മലും, റജീന ജോയ് കാളിയാടനും നടത്തിയ തകര്‍പ്പന്‍ നൃത്തമാണ് ആളുകളുടെ അഭിനന്ദനങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നത്. ‘എന്റടുക്കല്‍ വന്നടുക്കും പെമ്പറന്നോളെ..’ എന്ന ഗാനത്തിന് ഇവര്‍ നടത്തിയ പ്രായത്തെ വെല്ലുന്ന നൃത്തം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
 
മുണ്ടും മേല്‍മുണ്ടുമൊക്കെ ധരിച്ച് അപ്പൂപ്പനും ചട്ടയും മുണ്ടുമുടുത്ത് അമ്മൂമ്മയും ആടിത്തിമിര്‍ക്കുന്ന വീഡിയോ കലക്കിയിട്ടുണ്ടെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഊര്‍ജസ്വലമായ ഇവരുടെ നൃത്തം കണ്ട് ഭാഗ്യമുള്ള കുടുംബക്കാര്‍ എന്നാണ് പലരുടെയും അഭിപ്രായം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍