പൊട്ടിച്ചിരിപ്പിക്കാൻ മമ്മൂട്ടി, നാദിർഷായുടെ നായകൻ മമ്മൂട്ടി തന്നെ; ഡിസ്കോ ഡാൻസർ ഉടൻ!

Webdunia
ബുധന്‍, 2 ജനുവരി 2019 (10:22 IST)
നാദിർഷാ എന്ന സംവിധായകനെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്തിരുന്നു. പ്രേക്ഷകരുടെ പൾസ് അനുസരിച്ച് സിനിമ ചെയ്യാൻ കഴിയുന്ന സംവിധായകനാണ് നാദിർഷാ. ഹാസ്യത്തിന് പ്രാധാന്യം നൽകി നാദിർഷാ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.  
 
‘ഐ ആം എ ഡിസ്കോ ഡാൻസർ‘ എന്നാണ് ചിത്രത്തിന്റെ പേര്. നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന ആഷിഖ് ഉസ്മാൻ ആയിരിക്കും. ചിത്രത്തെ കുറിച്ച് നേരത്തേ നാദിർഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘മമ്മൂക്കയോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ മമ്മൂക്ക മറ്റ് പല ചിത്രങ്ങളുമായി തിരക്കിലാണ്. സമയവും സാഹചര്യവും ഒത്തുവരും’. ഈ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. 
 
ചിത്രത്തിന്റെ രചന രാജേഷ് പരവൂർ, രാജേഷ് പാനവളളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. മേരാ നാം ഷാജി, ദിലീപ് നായകനാകുന്ന കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകൾക്ക് ശേഷമായിരിക്കും നാദിർഷ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു എന്റർടൈനർ ആയിരിക്കും ഈ ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

Next Article