മൈ നമ്പർ ഇസ് 2255, എന്നാൽ മോഹൻലാലിന്റെ പുതിയ വെൽഫയറിന് മറ്റൊരു ഫാൻസി നമ്പർ !

ചൊവ്വ, 17 മാര്‍ച്ച് 2020 (19:33 IST)
ടൊയോട്ടയുടെ അത്യാഡംബര എംപിവിയായ വെൽഫയർ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലെത്തിയത്. വാഹനം ആദ്യം സ്വന്തമാക്കിയ കൂട്ടത്തിൽ മോഹാൻലാലും ഉണ്ട്. മോഹൻലൽ ഒരു വാഹനം വാങ്ങിയാൽ നമ്പർ 2255 ആയിരിക്കും എന്ന് ആർക്കും അറിയാം. എന്നാൽ പുതിയ എംപിവിക്ക് മോഹൻലാൽ വാങ്ങിയിരിക്കുന്നത് മറ്റൊരു ഫാൻസി നമ്പരാണ്.
 
2255 അല്ലാതെ വേറെയും ഫാൻസി നമ്പറുകൾ മോഹൻലാലിന്റെ വാഹനങ്ങൾക്ക് ഉണ്ട്. എന്നാൽ ഇതേവരെ സ്വന്തമാക്കാത്ത ഒരു ഫാൻസി നാമ്പരാണ് മോഹൻലാൽ എൽഫയറിനായി വങ്ങിയിരിക്കുന്നത്. KL 07 CU 2020 എന്ന നമ്പരിലാണ് പുതിയ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ചിത്രം മോഹൻലാൽ ഫാൻസ് ക്ലബ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. വാഹനത്തിൽ കസ്റ്റ്‌മൈസേഷൻ ചെയ്തിട്ടുള്ളതിനാൽ വാഹനത്തിന് ഒരു കോടി രൂപയോളം ചിലവായിട്ടുണ്ടാകും
 
79.99 ലക്ഷം രൂപയാണ് വാഹനത്തിനെ കേരള എക്സ്‌ഷോറൂം വില. മറ്റു സംസ്ഥാനങ്ങളിൽ ഇത് 79.50 ലക്ഷമാണ്. ഒരു മാസം വാഹനത്തിന്റെ 60 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യക്കായി ടൊയോട്ട അനുവദിച്ചിരിക്കുന്നത്. പൂർണമായും ഇറക്കുമതി ചെയ്താണ് വെൽഫയറിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.
 
കാഴ്ചയിൽ ഒരു വാൻ പോലെയാണ് വെൽഫെയറിന്റെ ഡിസൈൻ. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും വാഹനത്തിന് ഉണ്ട്. 3000 എംഎമ്മാണ് വീല്‍ബെയ്‌സ്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് വെല്‍ഫയര്‍ ഒരുക്കിയിരിയ്ക്കുന്നത്. വിവിധ സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണ്. ഇലക്‌ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, ത്രി സോണ്‍ ക്ലൈമാറ്റിക് കൺട്രോൾ, 10.2 ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ അധ്യാധുനിക സൗകര്യങ്ങളാണ് വാഹനത്തെ പ്രീമിയമാക്കി മാറ്റുന്നത്.  
 
പിന്നിലിരിക്കുന്ന യാത്രക്കാർക്കയി റൂഫിൽ 13 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്ക്രീൻ നൽകിയിട്ടുണ്ട്. 17 ജെബിഎൽ സ്പീക്കറുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. 2.5 ലീറ്റര്‍ പെട്രോൾ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 87 എച്ച്പി പവർ സൃഷ്ടിക്കാൻ ഈ എഞ്ചിന് സാധിക്കും. 105 kW, 50 kW വീതമുള്ള രണ്ട് ഹൈബ്രിഡ് പവർട്രെയിനും വാഹനത്തിലുണ്ട് 196 എച്പി കരുത്താണ് ഈ ഹൈബ്രിഡ് സംവിധാനത്തിന്റെ ടോട്ടൽ ഔട്പുട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍