ഡാൻസിനിടെ നമിത മോഹൻലാലിനെ തള്ളിയിട്ടു! - താരത്തിന് സല്യൂട്ട് അടിച്ച് സോഷ്യൽ മീ‍ഡിയ

Webdunia
തിങ്കള്‍, 7 മെയ് 2018 (11:13 IST)
താരത്തിളക്കിത്തിന്റെ ആഘോഷരാവൊരുക്കി അമ്മ വഴമില്ല്. അമ്മ മഴവില്ല് സ്റ്റേജ് ഷോയ്ക്കിടെ മോഹൻലാൽ വീണത് വാർത്തയായിരിക്കുകയാണ്. ഡാൻസിനിടെ മറിഞ്ഞു വീണു മോഹൻലാൽ. നമിത പ്രമോദ് നൃത്തത്തിനിടയിൽ തള്ളിയപ്പോളാണ് താരം വീണത്.
 
സ്റ്റേജിൽ മോഹൻലാലും നമിതയും കൂടാതെ ഹണി റോസും ഷംന കാസിമും ഉണ്ടായിരുന്നു. നമിത മോഹൻലാലിനെ തള്ളിയപ്പോൾ സ്റ്റേജിൽ ഗ്രിപ്പ് കിട്ടാതെ താരം വീഴുകയായിരുന്നു. മോഹൻലാലിനൊപ്പം ഹണി റോസും കൂടെ വീണിരുന്നു. 
 
വീണിടത്ത് നിന്നും അപ്പോള്‍ തന്നെ എഴുന്നേറ്റു നൃത്തം തുടര്‍ന്ന് ലാലേട്ടന്‍ സദസ്സിന്‍റെ കൈയ്യടിയും നേടി. വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരിക്ക് പറ്റിയോ എന്ന ചിന്തയായിരുന്നു ആരാധകര്‍ക്ക്. 
 
ആരാധകർക്കും പ്രേക്ഷകർക്കും മറക്കാനാവാത്ത അനുഭവമായി മാറിയിരിക്കുകയാണ് ‘അമ്മ മഴവില്ല്’ മെഗാഷോ. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ പതിനായിരങ്ങൾക്കുമുന്നിൽ വിണ്ണിലെ താരങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അത് ആഘോഷരാവായി മാറുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article