ദിലീപിനെ കുടുക്കിയത് മഞ്ജുവും രമ്യയും?!

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (14:28 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍. ശ്രീകുമാര്‍ മേനോനും മഞ്ജുവും ദിലീപിനെ കുടുക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു കെണിയാണ് ഈ കേസ് എന്നും മാര്‍ട്ടിന്‍ പറഞ്ഞു.
 
വിചാരണയുടെ ഭാഗമായി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാര്‍ട്ടിന്‍ പ്രമുഖര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. കോടതിയില്‍ പൂര്‍ണവിശ്വാസം ഉണ്ടെന്നും തനിക്ക് നീതി കിട്ടുമെന്നും മാര്‍ട്ടിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 
ദിലീപിനെ ചതിക്കാന്‍ കൂട്ടുനിന്നവരാണ് രമ്യാ നമ്പീശനും ലാലും. ദിലീപിനെ കുടുക്കുന്നതിന് മുന്നില്‍ നിന്ന മഞ്ജുവിന് പ്രതിഫലമായി ലഭിച്ചത് ഒടിയനിലെ നായികാവേഷവും മുംബൈയിലെ ഫ്ലാറ്റുമാണെന്ന് മാര്‍ട്ടിന്‍ വീളിച്ച് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article