പി രാജീവിനും ഹൈബിക്കുമൊപ്പം പോളിംഗ് ബൂത്തിൽ, വോട്ട് നമ്മുടെ അധികാരമെന്ന് മമ്മൂട്ടി!

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (10:25 IST)
വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണെന്ന് നടന്‍ മമ്മൂട്ടി. സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
 
ചാലക്കുടി മണ്ഡലത്തിൽ അതിരാവിലെ തന്നെ നടൻ ടൊവിനോ തോമസും തന്റെ വോട്ടിംഗ് രേഖപ്പെടുത്തി. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടൊവിനോ വോട്ട് ചെയ്ത ശേഷം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 
 
എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. കര്‍ത്തവ്യം നിറവേറ്റിയതില്‍ സന്തോഷമുണ്ട്. എല്ലാവരും വിവേകപൂര്‍വ്വം വേണം വോട്ട് ചെയ്യാന്‍. രാജ്യം വലിയ ഭീഷണികള്‍ക്ക് നടുവിലൂടെ കടന്ന് പോകുന്നുവെന്നും മോദി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article