കരടിക്കുഞ്ഞുങ്ങൾക്ക് ധോണിയുടെയും മിതാലി രാജിന്റെയും പേരിട്ട് വനംവകുപ്പ് !

Webdunia
ശനി, 13 ജൂലൈ 2019 (11:34 IST)
കരടികൾക്ക് ധോണിയുടെയും മിതാലിയുടെയും പേരോ ? എന്താണ് സംഗതി എന്നാവും ചിന്തിക്കുന്നത്. തുമകുരുവിൽനിന്നും അടുത്തിടെ കണ്ടെത്തിയ രണ്ട് കരടിക്കുഞ്ഞുങ്ങൾക്കാണ് കർണാടക വനംവകുപ്പ് ധോണിയുടെയും മിതാലി രാജിന്റെയും പേര് നൽകിയിരിക്കുന്നത്. ഇരുവരും ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചക്ക് നൽകിയ സംഭാവനകളോടുള്ള ആദര സൂചകമായാണ് കർണാടക വനംവകുപ്പിന്റെ നടപടി.
 
തേൻ കരടി വിഭാഗത്തിൽപ്പെട്ട ആൺ കരടിക്ക് മഹേന്ദ്രസിംഗ് ധോണിയുടെ ഓമനപ്പേരായ 'മാഹി' എന്നും പെൺ കരടിക്ക് മിതാലി എന്നുമാണ് പേര് നൽകിയിരിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നേറാൻ കഴിവുള്ള താരങ്ങളാണ് ഇവരെന്നും കരടിക്കുഞ്ഞുങ്ങളും അതുപോലെ തന്നെയാണെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. 
 
പ്രദേശത്തെ 20 താഴ്ചയുള്ള പൊട്ടക്കിണറ്റിൽനിന്നുമാണ് കരടികുഞ്ഞുങ്ങളെ  കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരെത്തി കരടിക്കുഞ്ഞുങ്ങളെ കിണറ്റിൽനിന്നും രക്ഷിക്കുകയായിരുന്നു. കിണറ്റിൽ വീണതോടെ സാരമായി പരിക്കേറ്റ തള്ളക്കരടി മരിച്ചിരുന്നു. ബംഗളുരുവിനടുത്ത് ബന്നർഗട്ട കരടി രക്ഷാകേന്ദ്രത്തിലാണ് കരടിക്കുഞ്ഞുങ്ങളെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article