കേരളത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പക്കി പാർട്ടി പ്രവർത്തനങ്ങളെ വിപുലപ്പെടുത്താൻ ബിജെപി നിക്കം ആരംഭിച്ചു. ഹൈന്ദവ സമൂഹം മാത്രം കൂടെ നിന്നതുകൊണ്ട് കേരളത്തിൽ വളരാനാകില്ല എന്ന വ്യക്തമായതോടെ മുസ്‌ലിം ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ട പ്രവാസികൾക്ക് ഉൾപ്പടെ പാർട്ടി അംഗത്വം നാൽകാനാണ് ബിജെപിയുടെ നീക്കം.
കേരളത്തിൽ നിലവിൽ 15 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത് ഇത് 30 ലക്ഷമയെങ്കിലും ഉയർത്തുക എന്നതണ് ലക്ഷ്യം. ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിനാണ് മുൻഗണ. മുൻഗണനാ അടിസ്ഥാനത്തിൽ സമുദായങ്ങളുടെ പട്ടികയും ബിജെപി ഇതിനായി തയ്യാറാക്കിയതായാണ് റിപ്പോർട്ടുകൾ.