പ്രളയം കേരളത്തിലെ റോഡുകളും പാലങ്ങളും ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പാടെ തകർത്തിരുന്നു 30,000 കോടി രൂപയോളം നഷ്ടമാണ് പ്രളയത്തിൽ കേരളത്തിൽ ഉണ്ടായിരുന്നത്. പ്രളയാനാന്തര പ്രാവർത്തനങ്ങൾക്കായി ബജറ്റിൽ കേന്ദ്രസർക്കാർ തുക വിലയിരുത്തുകയോ പദ്ധതികൾ അനുവദിക്കുകയോ ചെയ്യും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കേരളം.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ലോകബാങ്കും, ജർമൻ ധൻകാര്യ സ്ഥാപനവും കേരളത്തിന് വായ്പ് അനുവദിച്ചിരുന്നു. ലോക ബാങ്ക് 1,725 കോടിയും. ജർമൻ ധാകാര്യ സ്ഥാപനമായ കെഎഫ്ഡബ്ല്യു, 1,400 കോടിയുമാണ് വായ്‌പ അനുവാദിച്ചത്. ഇരുവായ്‌പകളും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനർനിർമ്മാണത്തിനായാണ് .ചിലവിടുക.