ബജറ്റ് അവതരണത്തിൽ തന്നെ തുടങ്ങി മാറ്റങ്ങൾ. ഫെബ്രുവരിയില അവസാനം ദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിക്ക് മാറ്റം വരുത്തി ആദ്യ ദിനത്തിൽ തന്നെ ബജറ്റ് അവതരിപ്പിക്കുന്ന രീതി നടപ്പിലാക്കി. നേരത്തെ റെയിൽവേ ബജറ്റ് പ്രത്യേക ബജറ്റായി അവതരിപ്പുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഈ രീതി അവസാനിപ്പിച്ച് റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിന്റെ ഭാഗമാക്കി മാറ്റി.