രാജ്യത്തെ ഞെട്ടിച്ച കത്തുവ, ഉന്നാവോ പീഡനക്കേസുകളില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയ യുവാക്കള്‍ക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു.
ജാതി മത വര്‍ഗീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി. പെൺകുഞ്ഞുങ്ങൾക്ക് നേരെ നടക്കുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകൾക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധത്തോട് രണ്ടു പെൺ കുട്ടികളുടെ പിതാവായ ഞാനും എന്റെ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നും ജോയ് മാത്യു ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.
സമ്മേളനങ്ങൾക്ക് നിറമുള്ള യൂനിഫോം ഇട്ട് വരിവരിയായി ഉലാത്തുന്ന
യുവാക്കൾ എല്ലാ പാർട്ടിയിലും
ഉണ്ട്. എന്നാൽ നേതാക്കാന്മാർ വാ തുറന്നാലല്ലാതെ പ്രതികരിക്കാൻ കെൽപ്പില്ലാത്തവർ -
അക്കൂട്ടത്തിലൊന്നും പെടാതെ ഭാവിയിൽ നേതാക്കളായിമാറിയൊ നേതാവിന്റെ വാലായി നിന്നൊ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത
അനീതിയും അക്രമവും കണ്ടാൽ
പ്രതികരിക്കുവാൻ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തിൽ വളർന്നു വരുന്നുണ്ട്-
അവരെ ചൂരൽകൊണ്ട് മെരുക്കാനും
ലാത്തികൊണ്ട് തളർത്താനും
വാൾ കൊണ്ടു വെട്ടാനും വരുന്നവർ സൂക്ഷിക്കുക
ജാതി -മത -വർഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണൂ ഇൻഡ്യയുടെ ഭാവി
#mystrret
#myprotest
എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇൻഡ്യൻ നഗരങ്ങളിൽ ചെറുതെങ്കിലും ആത്മാർഥതയിൽ വലുതായ ഈ ചെറുപ്പക്കാർ ഒത്തുകൂടി,
ഹൈന്ദവതയുടെ പേർ പറഞ്ഞ്
കൊത്വവയിലേയും
ഉന്നോവയിലും നടന്ന പൈശാചികവും
വംശീയവുമായ നരഹത്യകൾക്കെതിരെ,
പെൺകുഞ്ഞുങ്ങൾക്ക് നേരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകൾക്കെതിരെ
പ്രതിഷേധിക്കുവാൻ
രണ്ടു പെൺ കുട്ടികളുടെ പിതാവായ ഞാനും
എന്റെ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു-