ഡല്‍ഹിയില്‍ 19കാരിയെ 10 ദിവസം തടവില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു; യുവതിയുടെ സുഹൃത്ത് ഒളിവില്‍

ഞായര്‍, 15 ഏപ്രില്‍ 2018 (14:04 IST)
ഡല്‍ഹിയില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരിചയത്തിലുള്ള യുവാവാണ് ഇവരെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

കുല്‍ദീപ് എന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

ഒരേ പ്രദേശത്ത് താമസിച്ചിരുന്ന കു‌ല്‍ദീപും പെണ്‍കുട്ടിയും തമ്മില്‍  ഒരു വര്‍ഷത്തിലധികമായി പരിചയമുണ്ട്. മാര്‍ച്ച് 30ന് കു‌ല്‍ദീപിനൊപ്പം പോയ യുവതിയെ ഇയാള്‍ തടവിലാക്കുകയും തുടര്‍ന്ന് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്‌തു.

ഏപ്രില്‍ ഒമ്പതിന് തടവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. ശരീരത്തില്‍ മുറിവുകളേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. ഒളിവില്‍ പോയ യുവാവിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെ പരാതിക്കെതിരെ കുല്‍‌ദീപിന്റെ കുടുംബം രംഗത്തുവന്നു.

10 ദിവസം മകളെ കാണാതിരുന്നിട്ടും എന്തുകൊണ്ടാണ് യുവതിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും കുല്‍ദീപിന്റെ രക്ഷിതാക്കള്‍ ചോദിച്ചു. മാതാപിതാക്കള്‍ പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എംഎന്‍ തിവാരിയും വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍