'ഹെലികോപ്റ്ററില്‍ കയറി ലിഫ്‌റ്റടിച്ചതല്ല, രക്ഷാപ്രവർത്തകർക്ക് വഴി കാണിച്ചുകൊടുക്കാൻ കയറിയതാണ്'; ജോബി ജോയി

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (15:28 IST)
മുത്തച്ഛന് മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെ യുവാവ് ഹെലികോപ്റ്ററില്‍ കയറിയ ലിഫ്‌റ്റടിച്ച് തിരുവനന്തപുരത്ത് ഇറങ്ങിയെന്ന് പറഞ്ഞ് വാട്‌സ്ആപ്പിൽ ഓഡിയോ വൈറലായിരുന്നു. എന്നാൽ ആ വാർത്ത തെറ്റാണെന്ന് ആറാട്ടുപുഴ സ്വദേശി ജോബി ജോയി തന്നെ ഇപ്പോൾ ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്  നേവിക്ക് വഴികാണിക്കാന്‍ തന്നെ ക്ഷണിച്ചതാണെന്നു കരുതിയാണ് ഹെലികോപ്ടറില്‍ കയറിയതെന്നും അദ്ദേഹം പറഞ്ഞു. ജോബിയെ എയര്‍ലിഫ്റ്റ് ചെയ്തതില്‍ തങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനനഷ്ടവും സമയനഷ്ടവും ഉണ്ടായെന്നാണ് വ്യോമസേന അറിയിച്ചിരുന്നു.
 
'വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി പതിനാലാം തീയതി മുതല്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞായാറാഴ്ചയോടെ വെള്ളമിറങ്ങിയ സമയത്ത് ഞാനും ഒരു സുഹൃത്തും ചേര്‍ന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ മാര്‍ത്തോമ പള്ളിക്ക് സമീപം ഹെലികോപ്ടര്‍ താഴ്ന്നു. ഹെലികോപ്റ്ററില്‍ നിന്ന് ഒരു സൈനികന്‍ ഇറങ്ങിവന്ന് വരുന്നുണ്ടോ എന്ന് അടുത്ത നിന്ന മറ്റൊരാളോട് ചോദിച്ചു. ഹിന്ദിയിലായിരുന്നു ചോദിച്ചത്. ഹെലികോപ്റ്ററിന്റെ ശബ്‌ദം കാരണം ചോദിച്ചത് ശരിക്കും മനസ്സിലായില്ലായിരുന്നു.
 
എന്റെ സുഹൃത്ത് വരില്ലെന്ന് പറഞ്ഞപ്പോള്‍ അവർ എന്നോട് ചോദിച്ചു. അപ്പോള്‍ പ്രദേശത്ത് എവിടെയോ ആരൊക്കെയോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതി, ഹെലികോപ്റ്ററില്‍ ഉള്ളവർക്ക് വഴി കാണിച്ചുകൊടുക്കാനാണെന്ന് കരുതിയാണ് ഞാന്‍ ആ ഹെലികോപ്റ്ററില്‍ കയറിയത്. പിന്നീട് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് കാര്യങ്ങള്‍ അവര്‍ വ്യക്തമായി പറയുന്നത്.'

അനുബന്ധ വാര്‍ത്തകള്‍

Next Article