ഗർഭിണികളും രോഗികളുമടക്കം ആറുപേർ; അഞ്ച് ദിവസമായി ഒറ്റപ്പെട്ടുകിടന്ന നെല്ലിയാമ്പതിയിൽ നിന്ന് ആദ്യ ഹെലികോപ്‌റ്റർ എത്തി

ചൊവ്വ, 21 ഓഗസ്റ്റ് 2018 (12:20 IST)
മഴയിലും ഉരുള്‍പ്പൊട്ടലിലിലും അഞ്ച് ദിവസമായി ഒറ്റപ്പെട്ടുകിടക്കുന്ന നെല്ലയാമ്പതിയില്‍ രക്ഷാദൗത്യവുമായി പോയ വ്യോമസേനയുടെ ആദ്യ ഹെലികോപ്ടര്‍ എത്തി. ഗര്‍ഭിണികളും രോഗികളുമടക്കം ആറു പേരുമായാണ് ഹെലികോപ്‌റ്റർ കഞ്ചിക്കോടെത്തിയത്. ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
 
ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലമായതുകൊണ്ടുതന്നെ ഗതാഗതം പൂർണ്ണമായും താറുമാറായി കിടക്കുകയായിരുന്നു. 30 കിലോമീറ്റർ നടന്നാണ് നെല്ലിയാമ്പതിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ പോയത്. റോഡിൽ 74 ഇടത്ത് വലിയ മരങ്ങൾ വീണുകിടക്കുകയായിരുന്നു.
 
വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ പൂർണ്ണമായും ഒറ്റപ്പെട്ടുകിടന്ന എവിടം രോഗികളും ഗർഭിണികളും ഉണ്ടായിരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ രണ്ട് ദിവസമായി രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികൂലമായ കാലാവസ്ഥ ആയിരുന്നു. ഇതിനിടയിലാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം വിജയകരമാകുന്നുവെന്ന് സൂചന നല്‍കി ആദ്യ ഹെലികോപ്റ്റര്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍