ഇത്രയ്ക്ക് ചീപ്പ് ആയിരുന്നോ വിനായകൻ? അയ്യങ്കാളിക്ക് പോലും അപമാനം, കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ പറഞ്ഞ് താരം!

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (12:49 IST)
രാഷ്ട്രീയ നിലപാട് വ്യക്തമായി പറഞ്ഞ നടനാണ് വിനായകൻ. കേരളത്തിൽ ബിജെപിക്ക് ഇടമില്ലെന്ന് തുറന്ന് പറഞ്ഞതോടെ വിനായകനെതിരെ ജാതീയപരമായി കനത്ത സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. ഇതിനിടയിൽ വിനായകനെതിരെ നടക്കുന്ന ജാതീയ അധിക്ഷേപത്തോട് വിയോജിപ്പ് അറിയിച്ച് പൊതു പ്രവർത്തകയും ആക്ടിവിസ്റ്റുമായ മൃദുല ശശിധരൻ രംഗത്തെത്തിയിരുന്നു.
 
എന്നാൽ, മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ് വിനായകനെ കൂടുതൽ വിവാദത്തിൽ ആക്കിയിരിക്കുകയാണ്‌. ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നുവെന്ന് പറഞ്ഞ മൃദുല, ഒപ്പം വിനായകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും തുറന്നു പറയുന്നുണ്ട്.
 
സ്ത്രീ ശരീരം ഉപഭോഗവസ്തുവായി മാത്രമാണ് വിനായകൻ കണക്കാക്കിയതെന്ന് പോസ്റ്റിൽ പറയുന്നു. ‘നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എ ന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല.’- മൃദുല കുറിച്ചു.
 
മൃദുലയുടെ വെളിപ്പെടുത്തലിന്‌ വൻ സ്വീകാര്യതയാണ്‌ സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മൃദുല പറയുന്ന കോൺ റെക്കോർഡിംഗ് കേട്ടതായി മറ്റൊരു യുവതിയും പറയുന്നു. അതേസമയം, ദിനു വെയിൽ  എന്ന യുവാവിന്റെ വെളിപ്പെടുത്തലും വിനായകന് വിനയായിരിക്കുകയാണ്. 
 
‘ദളിത് കോളനിയിലെ കുട്ടികൾക്കായുള്ള ക്യാമ്പിൽ മുഖ്യഅതിഥിയായ് വരാമോ സാറേയെന്ന് ചോദിച്ച എന്നോട് നിന്റെ തുടയിലിട്ടടിക്കണോന്ന് തുടങ്ങി പറഞ്ഞ അങ്ങേയറ്റം തെറികളുടെ റിക്കോർഡും കൈവശമുണ്ട്. അന്നോളം ആരാധിച്ച വിനായകൻ എത്ര വലിയ സെക്സിയസ്റ്റ് തെറികളാണ് വിളിച്ചതെന്ന് കേട്ടിരുന്നിട്ട്. വിനായകനെതിരായ ഹിന്ദുത്വ അജണ്ടയ്ക്കെതിരാണ്.. ഒപ്പം stardom കൊണ്ട് ആരും തുറന്നു പറയില്ലെന്ന് കരുതുന്ന വിനായകാ. ഞങ്ങൾ അയ്യൻകാളി പിള്ളേരാ.‘ - ദിനു മൃദുലയുടെ പോസ്റ്റിൽ കമന്റായി കുറിച്ചു. 
 
വിനായകനു നേരെയുള്ള സംഘപരിവാർ ആക്രമണത്തിനെതിരെ നിലക്കൊള്ളുമ്പോഴും ദളിതരായ മനുഷ്യർക്ക് നേരെ വിനായകൻ ഏറ്റവും സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദ്ധമായും സംസാരിക്കുമെന്ന് ഉറച്ച അനുഭവമുള്ള ഒരാളെന്ന നിലയിൽ അയാളുടെ രാഷ്ട്രീയ വർത്തമാനങ്ങളിൽ വിശ്വാസമില്ല. ദയവായി വിനായകനെ അയ്യൻകാളിയോടൊന്നും ഉപമിക്കരുത്. - ദിനു ഫേസ്ബുക്കിൽ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article