അന്ന് ഞാന്‍ മധുരരാജയെ കുറിച്ച് പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാലയിട്ടു, ഇപ്പോള്‍ എങ്ങിനെയുണ്ട്?: സന്തോഷ് പണ്ഡിറ്റ്

തിങ്കള്‍, 3 ജൂണ്‍ 2019 (11:35 IST)
വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുരരാജ 100 കോടി ക്ലബില്‍ കയറിയത് കഴിഞ്ഞ മാസമാണ്. റിലീസ് ചെയ്ത് 45 ദിവസം പിന്നിടുമ്പോഴാണ് 100 കോടി നേട്ടത്തില്‍ മധുരരാജ എത്തി ചേര്‍ന്നത്. ഇപ്പോള്‍ മധുരരാജയുമായി ബന്ധപ്പെട്ട തന്റെ പഴയൊരു പ്രവചനകഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. 
 
100 കോടി നേട്ടത്തിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് റിലീസിനു മുന്നേ അറിയിച്ചിരുന്നു. എന്നാൽ, അന്ന് പലരും അദ്ദേഹത്തിനെതിരെ പൊങ്കാല അർപ്പിച്ചിരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിന്റെ പൂർണരൂപം:  
 
‘മക്കളേ… മമ്മൂക്കയുടെ ‘മധുരരാജ’ സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷന്‍ ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില്‍ പറയുന്നു. ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില്‍ വമ്പന്‍ കളക്ഷനോടെ ഈ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ടാവാം. ഈ സിനിമ ഇറങ്ങും മുമ്പേ ഇതൊരു 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറുമെന്ന് ഞാന്‍ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങിനുണ്ട്?’ പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍