പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് ബോളിവുഡ് താരം കങ്കണ റാണോത്ത്. ന്യൂസ്18 സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ദേശീയതയെക്കുറിച്ചും തന്റെ ഇഷ്ട നായകനെ കുറിച്ചും കങ്കണ വ്യക്തമാക്കിയത്.
താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും തന്റെ ഐഡന്റിറ്റി ഇന്ത്യന്‍ എന്നതാണെന്നും കങ്കണ പറഞ്ഞു. ‘ഞാനൊരു ഇന്ത്യക്കാരിയാണ്. ജനിച്ചത് ഇന്ത്യക്കാരിയാണ്. എനിക്ക് മറ്റൊരു ഐഡന്റിറ്റിയില്ല. ഞാന്‍ മോദിയുടെ വിജയത്തിന്റെ വലിയൊരു ആരാധികയാണ്. ചായക്കടക്കാരനായിരുന്ന ഒരാള്‍ പ്രധാനമന്ത്രിയാകുമ്പോള്‍ അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ വിജയമാണ്. എനിക്ക് തോന്നുന്നു അദ്ദേഹം ശരിയായ ഒരു റോള്‍ മോഡല്‍ ആണെന്ന്.‘ - കങ്കണ പറയുന്നു.
16 വയസ്സു മുതല്‍ ഒരുപാട് പേരെ താന്‍ പ്രണയിച്ചു. അതെല്ലാം ആത്മാര്‍ത്ഥമായിട്ടായിരുന്നു. എന്നാല്‍ എല്ലാവരും എന്നെ ഉപേക്ഷിച്ചു. ഉപേക്ഷിക്കപ്പെടാന്‍ വേണ്ടി മാത്രമായിരുന്നു ഞാനെന്ന് പിന്നീട് മനസ്സിലായി. എന്റെ പ്രണയം ഒരു മനോരോഗിയാണെന്ന്, ഇപ്പോള്‍ കുഴപ്പമില്ല. ഞാന്‍ ആരെയെങ്കിലും കണ്ടെത്തും.