അഞ്ചടി ഏഴിഞ്ച് നീളമുള്ള മുടിയഴകുമായി ഈ സുന്ദരി നടന്നുകയറിയത് ഗിന്നസ് റെക്കോഡിലേക്ക് !

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (15:18 IST)
ഡല്‍ഹി: ഏറ്റവും നീളം കൂടിയ മുടിയുടെ റെക്കോർഡിലേക്ക് കയറാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഒരു പെൺകുട്ടി. നിലാഷി പട്ടേൽ എന്ന പതിനാറുകാരിയാണ് ഈ റെക്കോർഡ് നേട്ടത്തിനരികെ നിൽക്കുന്നത്. അഞ്ചടീ ഏഴിഞ്ചണ് നിലഷിയുടെ മുടിയുടെ നീളം 
 
അഞ്ച് വർഷം മുൻപ് മുടി മുറിച്ചുകളയാൻ നിലാഷി തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ആ തീരുമാനത്തിൽ നിന്നും പിൻ‌മാറുകയായിരുന്നു. ആ തീരുമാനമാണ് ഇപ്പോൾ ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. ഒരാളുടെ സഹായമില്ലാതെ നിലാഷിക്ക് ഇപ്പോൾ മുടി കെട്ടാനാകില്ല. അമ്മയുടെ സഹായത്തൊടെയാണ് 16 കാരി മുടി കെട്ടാറ്‌.
 
‘എന്റെ മുടി എനിക്കൊരു ബാധ്യതയല്ല, മുടി എനിക്ക് ഭാഗ്യമാണ്‘ എന്നാണ് ഇത്രയും മുടി കൊണ്ടു നടക്കുക്കുന്നതും പരിപാലിക്കുന്നതും വലിയ ഭാരമല്ലേ എന്ന് ചോദിക്കുന്നവരോട് നിലാഷിക്ക് പറയാനുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article