പേരക്കുട്ടികൾക്ക് മുത്തച്ഛന്റെ വക സമ്മാനം സ്കൂൾ ബസ് !

ശനി, 28 ഡിസം‌ബര്‍ 2019 (18:05 IST)
ഒറിഗൺ: ക്രിസ്തുമസിന് സമ്മനങ്ങൾ നൽകുക എന്നത് പതിവുള്ള കാര്യമാണ് എന്നാൽ ഇങ്ങനെ ഒരു സമ്മാനം ആരും നൽകിയിട്ടുണ്ടാവില്ല. പേരക്കുട്ടികൾക്ക് സ്കൂളിൽ പോയി വരാനായി ഒരു സ്കൂൾ ബസ് തന്നെ സമ്മാനമായി നൽകിയിരിക്കുകയാണ് മുത്തച്ഛൻ. ഒരിഗണിലെ ഗ്ലാഡ്‌സ്റ്റോണിലാണ് ഡഗ് ഹെയ്ഡ് എന്ന മുത്തച്ഛൻ തന്റെ പത്ത് പേരക്കുട്ടികൾക്ക് സ്കൂൾ ബസ് സമ്മാനമായി നൽകിയത്.
 
ക്രിസ്തുമസിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ 'ഗ്രാൻഡ് ഫാദർ എക്സ്‌പ്രെസ്' എന്ന് പേരിട്ടിരിക്കുന്ന ബസ് മുത്തച്ഛൻ കുട്ടികൾക്ക് സമ്മാനിച്ചിരുന്നു. ഡഗ് ഹെയ്ഡിന്റെ പത്ത് പേരക്കുട്ടികളിൽ അഞ്ച് പെർ മാത്രമാണ് സ്കൂളിൽ പോകുന്നത്. ഇവർ പഠിക്കുന്ന സ്കൂളിൽ യാത്ര സൗകര്യം ലഭ്യമല്ല. ഇതോടെ കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്ര പ്രശ്നത്തിന് ഒരു പരിഹാരം കാണുക കൂടിയായിരുന്നു ഹെയ്ഡ്.
 
ഭാര്യയുമായുള്ള സംഭാഷണത്തിനിടെയാണ് ഇത്തരം ഒരു ആശയം ലഭിച്ചത് എന്ന് ഹെയ്ഡ് പറയുന്നു. ജീവിതത്തിൽ അവർ ഒരിക്കലും മറക്കാത്ത ഒരു സമ്മാനം നൽകണം എന്നായിരുന്നു ആഗ്രഹം. അത് സാധിച്ചു. അനുയോജ്യമായ ഒരു ബസ് തിരഞ്ഞെടുക്കാൻ മാസങ്ങൾ വേണ്ടിവന്നു എന്നും ഹെയ്ഡ് പറഞ്ഞു. ഗ്രാൻഡ് ഫാദർ എക്സ്‌പ്രെസിൽ സ്കൂളിലേക്ക് പോകാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ കുട്ടികൾ.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍