പണം നൽകാതെ ടിക്കറ്റ് ബുക്ക് ചെയ്യാം, പേ ലേറ്റർ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ !

ശനി, 28 ഡിസം‌ബര്‍ 2019 (15:07 IST)
ട്രെയിൻ യാത്രകൾ കൂടുതൽ സൗകര്യപ്രദമക്കുന്നതിന് നിരവധി മാറ്റങ്ങളാണ് അടുത്ത കാലത്തായി ഐആർസി‌ടി‌സി കൊണ്ടുവന്നത്. ഇപ്പോഴിത അത്യാവശ്യ ഘട്ടങ്ങളിൽ പണം അടക്കാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് ഐആർസി‌ടിസി. പേ ലേറ്റർ എന്ന സംവിധാനത്തിൽ പണം നൽകാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ നൽകിയാൽ മതിയാകും.
 
തത്കാൽ ഉൾപ്പടെയുള്ള റിസർവേഷൻ ടിക്കറ്റുകളിൽ പേ ലേറ്റർ സംവിധാനം ലഭ്യമായിരിക്കും. ഐആർസിടിസിയുടെ ഇ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാവുക. വെബ്സൈറ്റിൽ ലോഗിന് ചെയ്ത ശേഷം യാത്ര വിവരങ്ങൾ നൽകി, പെയ്മെന്റ് ഓപ്ഷനിൽ എത്തുമ്പോൾ പേ ലേറ്റർ എന്ന ഓപ്ഷൻ കാണാം, ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇ-പേ ലേറ്റർ എന്ന പേജിലേക്ക് റിഡയറക്ട് ചെയ്യപ്പെടും. പിന്നീട് മുന്നോട്ട് പോകാൻ നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പർ നൽകി ഓടിപി ഒഥന്റിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. 
 
ഇതു കഴിഞ്ഞാൽ ടിക്കറ്റ് കൺഫോം ചെയ്യാനായി ബുക്കിങ്ക് തുക നൽകണം. ഇത് നൽകുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ദിവസത്തിൽനിന്നും 14 ദിവസമാണ് പണം തിരികെ നൽകുന്നതിനായി ഐആർസിടിസി നൽകുക്കുന്ന സമയം. 14 ദിവസത്തിനുള്ളിൽ പണം തിരികെ നൽകിയില്ലെങ്കിൽ 3.5 ശതമാനം പലിശയും ടാക്സും ഐ‌സിടി‌സി ഈടാക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പണം തികയാതെ വരുന്നവർക്ക് ഏറെ സഹായകരമാണ് പുതിയ സംവിധാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍